HOME
DETAILS

സി.പി.ഐയില്‍ പൊട്ടിത്തെറി: ദിവാകരന് വിരിച്ച വലയില്‍ കുരുങ്ങി മുല്ലക്കരയും പുറത്ത്

  
backup
May 23 2016 | 22:05 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b1

തിരുവനന്തപുരം: പേമെന്റ് സീറ്റ് വിവാദത്തില്‍ ആരോപണവിധേയനായ സി. ദിവാകരനു മന്ത്രിസ്ഥാനം നല്‍കാതിരിക്കാന്‍ നേതൃത്വം പുതുമുഖങ്ങളെ മന്ത്രിക്കസേരയിലേക്കു നിയോഗിച്ചപ്പോള്‍ മുല്ലക്കര രത്‌നാകരനു ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടതു മന്ത്രിസ്ഥാനം. മുതിര്‍ന്ന നേതാക്കളെ മന്ത്രിസ്ഥാനത്തു നിന്നു തഴഞ്ഞതു സി.പി.ഐയില്‍ പൊട്ടിത്തെറിക്കും ഇടയാക്കി. സി.പി.ഐക്ക് ലഭിച്ച നാലു മന്ത്രിസ്ഥാനങ്ങളിലെ 'പുരുഷാധിപത്യവും' വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കു വനിതയെ നിശ്ചയിക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. നാട്ടികയില്‍നിന്നുള്ള ഗീതാഗോപി, വൈക്കത്തുനിന്നുള്ള സി.കെ ആശ, പീരുമേട്ടില്‍നിന്നുള്ള ഇ.എസ്.ബിജിമോള്‍ എന്നിവരാണ് സി.പി.ഐയുടെ വനിതാ പ്രതിനിധികള്‍. ഇതില്‍ തുടര്‍ച്ചയായി മൂന്നാംതവണയും നിയമസഭയിലെത്തിയ ബിജിമോള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്ന് ഇടുക്കിയില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തള്ളുകയായിരുന്നു.
രാവിലെ പത്തരയോടെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ മന്ത്രിസഭയിലേക്കു പുതുമുഖങ്ങളെ നിശ്ചയിച്ചാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു. പാര്‍ട്ടി നേതൃത്വത്തിനു അനഭിമതനായ ദിവാകരനു മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരേ നേരത്തെ തന്നെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു ദിവാകരനെ ഒഴിവാക്കുന്നതിനായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മതിയെന്ന മാനദണ്ഡം കൊണ്ടുവരാനുള്ള തീരുമാനം. ഇ.ചന്ദ്രശേഖരന്‍, പി.തിലോത്തമന്‍, വി.എസ് സുനില്‍കുമാര്‍, കെ.രാജു എന്നിവരുടെ പേരാണു കാനം അവതരിപ്പിച്ച പട്ടികയിലുണ്ടായിരുന്നത്. കാനത്തിന്റെ നിര്‍ദേശം എക്‌സിക്യൂട്ടീവില്‍ ഭൂരിഭാഗംപേരും അംഗീകരിച്ചു.
മന്ത്രിസഭയിലേക്കു പരിചയസമ്പന്നര്‍കൂടി എത്തണമെന്ന നിര്‍ദേശമാണു സംസ്ഥാന കൗണ്‍സിലില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ള അംഗങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ പേമെന്റ് സീറ്റ് വിവാദത്തില്‍ ആരോപിതനായ ദിവാകരനെ മന്ത്രിയാക്കുന്നതിനോടു സംസ്ഥാന നേതൃത്വത്തില്‍ ഭൂരിഭാഗത്തിനും താല്‍പര്യമുണ്ടായിരുന്നില്ല.

മന്ത്രിമാരെ നിയോഗിച്ചതിനു പിന്നില്‍ ഉപചാപക പ്രവര്‍ത്തനം: മുല്ലക്കര

മന്ത്രിമാരെ തീരുമാനിച്ചതിനു പിന്നാല്‍ ഉപചാപക പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് മുല്ലക്കര രക്‌നാകരന്‍ ആരോപിച്ചു. സി.പി.ഐ എക്‌സിക്യൂട്ടിവ് യോഗത്തിലായിരുന്നു മുല്ലക്കരയുടെ വിമര്‍ശനം.
പട്ടിക അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം തനിക്കു മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗത്വം രാജിവയ്ക്കുമെന്നു യോഗത്തില്‍ വികാരാധീനനായി പറഞ്ഞു.
എന്നാല്‍ താന്‍ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത മുല്ലക്കര രത്‌നാകരന്‍ പിന്നീട് നിഷേധിച്ചു.
താനടക്കമുള്ള എക്‌സിക്യൂട്ടിവ് ആണ് മന്ത്രിമാരെ നിശ്ചയിച്ചതെന്നും വ്യക്തിപരമായ അഭിപ്രായം പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം ശക്തമായ മത്സരത്തിലൂടെ നെടുമങ്ങാട് മണ്ഡലം കോണ്‍ഗ്രസില്‍നിന്നു പിടിച്ചെടുത്ത ദിവാകരനെ ഒഴിവാക്കാന്‍ പാടില്ലെന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍നിന്നുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിചയസമ്പന്നര്‍ വേണമെന്ന വാദം തള്ളിയ സംസ്ഥാന നേതൃത്വം മന്ത്രിസഭയിലേക്കു പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇതോടെ ദിവാകരനെ ഒഴിവാക്കാന്‍ കൊണ്ടുവന്ന മാനദണ്ഡത്തില്‍പ്പെട്ട് മുല്ലക്കരയും പുറത്താവുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐയുടെ നിയമസഭാ കക്ഷിനേതാവായിരുന്ന ദിവാകരന് ഇക്കുറി ആ പദവിയും നിഷേധിക്കപ്പെട്ടു.
സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍നിന്നു മുല്ലക്കര വിട്ടുനിന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കിയുള്ള പാനലിനു സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു. അഭിപ്രായപ്രകടനങ്ങള്‍ സ്വാഭാവികമാണെന്നും മുല്ലക്കര കൗണ്‍സില്‍ യോഗത്തില്‍നിന്നു വിട്ടുനിന്നതു മുന്‍കൂട്ടി അറിയിച്ചശേഷമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയില്‍ പരിചയസമ്പന്നര്‍ ഉണ്ടാകണമെന്ന നിര്‍ദേശത്തെ കാനം ഖണ്ഡിച്ചത് മന്ത്രിമാരായി നിശ്ചയിച്ചവരെല്ലാം നിയമസഭാംഗങ്ങളെന്ന നിലയില്‍ പാര്‍ലമെന്ററിരംഗത്ത് അനുഭവ പരിചയമുള്ളവരാണെന്ന വാദം ഉയര്‍ത്തിയാണ്. സി.പി.ഐയുടെ നിയുക്ത മന്ത്രിമാരായി നിശ്ചയിക്കപ്പെട്ട നാലുപേരും കാനം രാജേന്ദ്രന്റെ അനുയായികളാണ്. അതേസമയം മന്ത്രിമാരെ നിശ്ചയിച്ച നടപടിയെ സി.പി.ഐ ദേശീയ നേതൃത്വവും പിന്തുണച്ചു. മന്ത്രിസ്ഥാനം ആര്‍ക്കും സ്ഥിരമായിട്ടുള്ളതല്ലെന്നായിരുന്നു പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago