HOME
DETAILS

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

  
backup
December 23, 2016 | 4:46 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4-5

 

മൊഗ്രാല്‍പുത്തൂര്‍: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസില്‍ മൂന്നു പേരെ കാസര്‍കോട് പൊലിസ് അറസ്റ്റ് ചെയ്തു. പേരാല്‍ കൊട്ടോരി മടവൂര്‍ മന്‍സിലിലെ അബ്ദുല്‍ സലാം എന്ന സലാം (23), കുമ്പള നായിക്കാപ്പ് സൂരംബയലില്‍ താമസിക്കുന്ന മുഹമ്മദ് നൗഷാദ് (22), ബന്തിയോട് താമസിക്കുന്ന അസീര്‍ എന്ന സദ്ദു(23) എന്നിവരെയാണ് സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ പിടികൂടിയത്. ഗുണ്ടാപ്പണം നല്‍കാത്തതിലുള്ള വൈരാഗ്യമാണു കാര്‍ കത്തിക്കുന്നതിലേക്കുനയിച്ചതെന്നു അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ് പറഞ്ഞു.
മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ മുഹമ്മദിന്റെ ഭാര്യ ജമീലയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണു നവംബര്‍ 25നു പുലര്‍ച്ചെ കത്തിച്ചത്. ജമീലയുടെ മക്കളായ അലി ആഷിഫും ആരിഫുമായിരുന്നു കാര്‍ ഉപയോഗിച്ചിരുന്നത്. ഹെല്‍മെറ്റ് ധരിച്ച രണ്ടു പേര്‍ കാറിനു നേരെ ഇന്ധനമൊഴിക്കുന്നതും തീ കൊളുത്തുന്നതും വീട്ടിലെ സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പൊലിസ് അന്വേഷണം നടത്തിയത്.
അതിനിടെ സംഘം വീട്ടുകാരെ ഫോണില്‍ വിളിച്ചു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നു. 2014 ല്‍ പേരാലിലെ യുവാവിനെ കൊലപ്പെടുത്തി മണലില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതികളാണ് മൂവരുമെന്ന് പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഷ്ടമായത് കൂടപ്പിറപ്പിനെ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  a day ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  a day ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  a day ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  a day ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  a day ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  a day ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  a day ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago