HOME
DETAILS

യു.ഡി.എഫ് സര്‍ക്കാറിന്റെ ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം

  
backup
December 23, 2016 | 5:55 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമന വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തു പേർക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. മുന്‍ മന്ത്രിസഭയിലെ ഏഴ് മന്ത്രിമാർക്കും മൂന്ന് എം.എല്‍.എമാർക്കും എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, കെ.എം മാണി, കെ.സി ജോസഫ്, ഷിബു ബേബിജോണ്‍ ഉള്‍പ്പടെ പത്തു പേര്‍ക്കെതിരേയാണ് അന്വേഷണം.

ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലംപള്ളിയെ കോഓപ്പറേറ്റിവ് സര്‍വിസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചതും ഡ്രൈവറുടെ മകളെ നോര്‍ക്കയില്‍ നിയമിച്ചതും ഉള്‍പ്പെടെ മുന്‍ മന്ത്രിമാരുടെ ബന്ധുനിയമനത്തിനെതിരേ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം നേതാവ് എ.എച്ച് ഹാഫിസാണ് ഹരജി നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ 16 നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹഫീസ് കോടതിയെ സമീപിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  14 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  14 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  14 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  14 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  14 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  14 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  14 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  14 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  14 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  14 days ago