HOME
DETAILS

കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടു: എ.കെ ആന്റണി

  
backup
December 23, 2016 | 9:46 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%85%e0%b4%9f-4

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശാക്തീകരണം ആരംഭിക്കേണ്ടത് താഴെത്തട്ടില്‍നിന്നുമാണെന്നും പാര്‍ട്ടിയുടെ ജനകീയ അടിത്തറ നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ആറാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിനു നല്‍കിയ കരുത്തനായ നേതാവാണ് കെ. കരുണാകരന്‍. 1967ല്‍ ഒന്‍പത് സീറ്റുകള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസിനെ രണ്ടരവര്‍ഷം കൊണ്ട് അസാമാന്യമായ പ്രവര്‍ത്തനത്തിലൂടെ തിരിച്ചെത്തിച്ച നേതാവായിരുന്നു കെ. കരുണാകരന്‍. 1967 കാലഘട്ടത്തേക്കാള്‍ കാഠിന്യമേറിയ കാലത്തിലൂടെയാണ് കോണ്‍ഗ്രസ് ഇന്ന് കടന്നുപോകുന്നതെന്നും ആന്റണി പറഞ്ഞു.
ജനറലുമാരും ഓഫിസര്‍മാരും കൂടുതലുണ്ടെങ്കിലും പാര്‍ട്ടിക്ക്് കാലാള്‍പ്പട കുറവാണ്. ഈ പോരായ്മ പരിഹരിക്കണമെങ്കില്‍ സംഘടനാ സംവിധാനത്തിന്റെ താഴേത്തട്ട് കൂടുതല്‍ ഊര്‍ജസ്വലമാവണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ആവശ്യം. എല്ലാവരും വസ്തുതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം. പരമ്പരാഗതമായി കൂടെ നിന്നവര്‍ കോണ്‍്രഗസില്‍നിന്ന് അകന്നത് കഴിഞ്ഞ തെരെഞ്ഞെടുപ്പിനു ശേഷം മാത്രമാണ് പാര്‍ട്ടിക്ക് മനസിലായത്. താനും കരുണാകരനും ഇണങ്ങിയും പിണങ്ങിയും പൊതുശത്രുവിനെതിരേ ഒത്തൊരുമിച്ചും പരസ്പരം വിട്ടുവീഴ്ച ചെയ്തുമാണ് 31 വര്‍ഷക്കാലം പാര്‍ട്ടിയെ കേരളത്തില്‍ നയിച്ചത്.
കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് തലമുറ മാറ്റമാണ് പാര്‍ട്ടിയില്‍ നടന്നത്. എത്ര അഭിപ്രായ വ്യത്യാസമുണ്ടായാലും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നാല്‍ താനും കരുണാകരനും വിട്ടുവീഴ്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തുമായിരുന്നു. അതുപോലെ ഇന്നത്തെ നേതൃനിരയിലുള്ളവര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണം. കൂടുതല്‍ ചെറുപ്പക്കാര്‍ പിന്‍നിരയില്‍ നിന്നു മുന്നിലേക്കെത്തി. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്ക് ഉണ്ടാവേണ്ടത്.
കേരളത്തിലെ കോണ്‍ഗ്രസ്സിനെ മുന്നോട്ടു നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനും രമേശ് ചെന്നിത്തലയും ഒന്നിച്ചു നീങ്ങണമെന്നാണ് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. നിലവിലെ വീഴ്ചകള്‍ പരിഹരിച്ച് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ എല്ലാ പ്രവര്‍ത്തകരും തയാറെടുക്കണമെന്നും ആന്റണി വ്യക്തമാക്കി.
  കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണ പിള്ള, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, ഡോ.ശൂരനാട് രാജശേഖരന്‍ സെക്രട്ടറിമാരായ മണക്കാട് സുരേഷ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, എ.ടി ജോര്‍ജ്, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഇ.എം അഗസ്തി, എം.എ ഷുക്കൂര്‍, രമണി പി.നായര്‍, കാവല്ലൂര്‍ മധു കമ്പറ നാരായണന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  24 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  24 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  24 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  24 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  24 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  24 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  24 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  24 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  24 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  24 days ago