HOME
DETAILS

വരാനിരിക്കുന്നത് വലിയ നുണക്കഥകള്‍

  
backup
December 23 2016 | 21:12 PM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%81

വികസനത്തെക്കുറിച്ച് വലിയ ആശയങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ മോദി വികസനാശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഇന്ത്യക്കുവെളിയിലുള്ളവര്‍ സ്വാഭാവികമായും ചിന്തിക്കുക അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയെയും കരുതലിനെയും കുറിച്ചാണ്. ജനതയെ ഒന്നായിക്കാണുകയും എല്ലാവര്‍ക്കും ഭദ്രമായ ഒരു ഭാവി സ്വപ്‌നം കാണുകയും ചെയ്യുന്ന പ്രധാനമന്ത്രി എന്ന പരിവേഷം ഇപ്പോള്‍ ഏതാണ്ട് വിദേശ രാഷ്ട്രങ്ങളിലെല്ലാം മോദി നേടിക്കഴിഞ്ഞിട്ടുണ്ട്.
അമേരിക്കന്‍ സെനറ്റിനെ അഭിസംബോധനം ചെയ്ത മോദിയെക്കുറിച്ച് സെനറ്റ് സ്പീക്കര്‍ അഭിപ്രായപ്പെട്ടത് യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന വ്യക്തിയാണെങ്കിലും സ്വന്തം രാഷ്ട്രത്തെകുറിച്ച് വേറിട്ട നിലയില്‍ ചിന്തിക്കുന്നു എന്നാണ്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും നടത്തിയിട്ടില്ലാത്തത്ര വിദേശയാത്രകളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം മോദി നടത്തിയത്. രാഷ്ട്രത്തിനു വെളിയില്‍ പുതിയ ഇന്ത്യന്‍ ഭരണകൂടത്തെ കുറിച്ച് നിലനിന്നിരുന്ന ധാരണകള്‍ തിരുത്തുക എന്ന സംഘ്പരിവാറിന്റെ അജന്‍ഡയുടെ ഭാഗം കൂടിയായിരുന്നു ഈ വിദേശ യാത്രകള്‍. ഗുജറാത്ത് വംശഹത്യയുടെ പശ്ചാതലത്തില്‍ ഏറെ ആരോപണങ്ങള്‍ നേരിട്ട ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. എന്നാല്‍ ഇത്തരം ആശങ്കകളെ മറ്റൊരു രീതിയില്‍ മറികടക്കുവാന്‍ മോദിക്കു കഴിഞ്ഞത് അദ്ദേഹത്തിന്റെ നയപക്ഷപാതങ്ങള്‍ ഒട്ടുമില്ലാത്ത ഒരാള്‍ എന്ന പരിവേഷം ചുരുങ്ങിയ പക്ഷം ഇന്ത്യക്കു പുറത്തെങ്കിലും ഉണ്ടാക്കിയെടുക്കണമെന്നത് സംഘ്പരിവാറിന്റെ തന്നെ നിര്‍ദേശവും ആശയവുമാണ്. ഈ ആശയവും നിര്‍ദേശവുമാണ് മോദി നടപ്പിലാക്കിയത്.
എന്നാല്‍,രാഷ്ട്രത്തിനകത്ത് അവസ്ഥമറ്റൊന്നാണ്. ജൂണ്‍ 12, 13 തിയതികളില്‍ അലഹബാദില്‍ നടന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ നിര്‍വാഹകസമിതി യോഗത്തെ അഭിസംബോധന ചെയ്ത നരേന്ദ്രമോദി ഛത്രപതിശിവജിയെ ഓര്‍ക്കുകയുണ്ടായി. ചക്രവര്‍ത്തിയായിരിക്കുമ്പോഴും സന്ന്യാസജീവിതം നയിച്ച ഭരണാധികാരി എന്നുമാത്രമേ മോദി പറഞ്ഞുള്ളൂ. എന്നാല്‍, ഔറംഗസീബിനെതിരെയും, ചിംഗര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍മാര്‍ക്കെതിരെയും ഒളിയുദ്ധങ്ങള്‍ നയിക്കുകയും രാജകീയ നീതിക്കുനിരക്കാത്ത  ചതിപ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത ശിവജി ആദര്‍ശ ധീരനായ ഒരു ഭരണാധികാരിയായിരുന്നുവെന്ന് ചരിത്രം പറയുന്നില്ല.
അതേസമയം ഹൈന്ദവ മഹാ സാമ്രാട്ട് എന്ന പരിവേഷം ശിവജിക്ക് ഹൈന്ദവ വര്‍ഗീയ ചരിത്രകാരന്മാര്‍ നല്‍കുന്നുമുണ്ട്. ജൂണ്‍ 19 ന് ലഖ്‌നോ സര്‍വകലാശാലയില്‍ നടന്ന ഛത്രപതി ശിവജി അനുസ്മരണ യോഗത്തില്‍ ഒരു കേന്ദ്രമന്ത്രിയും ഗവര്‍ണറും പറഞ്ഞത് ഇന്ത്യയില്‍ ശിവജിയുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും പാഠ്യപദ്ധതി ഹിന്ദുത്വവല്‍കരിക്കുകയും വേണമെന്നാണ്. ഹൈന്ദവ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആദര്‍ശ പുരുഷനായ ശിവജിയെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇപ്പോള്‍ കൂടിയതോതില്‍ സ്മരിക്കുന്നതിന്റെ കാരണം വ്യക്തമാണ്. സംഘ്പരിവാര്‍ യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത് വികസിതവും സാര്‍വജനസുഭിക്ഷിതയില്‍ അധിഷ്ഠിതവുമായ ഒരു രാഷ്ട്രമല്ലെന്നും പരിവാറിന്റെ കാഴ്ചപ്പാടിലെ ഹിന്ദുരാഷ്ട്രം തന്നെയാണ് എന്നും സൂചന നല്‍കുന്നു. ശിവജിയിലേക്കുള്ള ഈ തിരിച്ചുപോകല്‍ ആഹ്വാനങ്ങള്‍, ന്യൂനപക്ഷ- മതനിരപേക്ഷ ബഹുസ്വര വിരുദ്ധമായ ലക്ഷ്യങ്ങളില്‍നിന്നും മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചേരിയും പിന്‍മാറിയിട്ടില്ല എന്ന് വ്യക്തം.
ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നു പറയുമ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ മോദി ഭരണത്തിന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി എതിര്‍ക്കുന്നവരുണ്ട്. അവര്‍ കരുതുന്നത് ഹൈന്ദവ വല്‍കരണമൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല എന്നാണ്. വികസന വായ്താരികളും പ്രധാനമന്ത്രിയും ചില മന്ത്രിമാരും ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളും ഇടയ്ക്കു പറയുന്ന ഭംഗിവാക്കുകളുമാണ് ഇത്തരക്കാരുടെ പ്രത്യാശയുടെ ആധാരങ്ങള്‍. എന്നാല്‍, അടിത്തട്ടില്‍ ചില നിഗൂഢ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
ഒരുവശത്ത് അന്തര്‍ദേശീയ തലത്തില്‍ മികച്ചൊരു പരിവേഷം ഉണ്ടാക്കിയെടുക്കുകയും മറുവശത്ത് രാഷ്ട്രത്തിനകത്ത് സംഘ അജന്‍ഡകള്‍ നടപ്പിലാക്കാനുള്ള പഴുതുകള്‍ അന്വേഷിക്കുകയുമാണ് മോദിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനരീതി ശാസ്ത്രം. ബി.ജെ.പിയുടെയും അനുബന്ധ പ്രസ്ഥാനങ്ങളുടെയും വേദികളില്‍ നരേന്ദ്രമോദി തന്റെ സംഘഭൂതകാലം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. അലഹബാദ് നിര്‍വാഹക സമിതി യോഗത്തില്‍ താന്‍ ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ പ്രചാരകനാകാന്‍ തീരുമാനിച്ചിറങ്ങിയപ്പോള്‍ ഒരു അമ്മാവന്‍ എതിര്‍പ്പുയര്‍ത്തിയതും ആ അമ്മാവന് ജനസംഘ സ്ഥാപകനേതാവ് ദീന്‍ദയാല്‍ ഉപാധ്യായ കത്തെഴുതിയതും മോദി പറയുകയുണ്ടായി. പറയുക മാത്രമല്ല, ദീന്‍ദയാല്‍ജിയുടെ കത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഭരണപക്ഷപാര്‍ട്ടിയിലും അതിന്റെ നിയന്ത്രക ശക്തിയായ ആര്‍.എസ്.എസിലും അനുബന്ധ ഘടകങ്ങളിലും തനിക്ക് ഒരു സ്വയം സേവകന്റെ കറകളഞ്ഞ അസ്തിത്വാംഗീകാരം നിലനില്‍ക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നതിനര്‍ഥം ഈ രാഷ്ട്രത്തെ അദ്ദേഹം യഥാര്‍ഥത്തില്‍ നയിക്കാനാഗ്രഹിക്കുന്നത് സംഘദിശയില്‍ തന്നെയാണെന്നാണ്.
മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ കോണ്‍ഗ്രസ് മുക്തഭാരതം എന്ന ആശയം യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഹൈന്ദവ വല്‍കരണത്തിന്റെ മറ്റൊരു വിശേഷണമാണ്. ഏറിയും കുറഞ്ഞുമാണെങ്കിലും ഇന്ത്യ മതനിരപേക്ഷമായി ഒരു പരിധിവരെയെങ്കിലും നിലനിന്നുവന്നത് കോണ്‍ഗ്രസ് എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭരണം ഉണ്ടായിരുന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് ഇല്ലാതാകുന്നതോടെ സംഘരാഷ്ട്രീയത്തിന്റെ പ്രധാനപ്രതിയോഗിയാണ് ഇല്ലാതാവുക. ദേശീയതലത്തില്‍ മറ്റൊരു മതനിരപേക്ഷ ബദല്‍ ഉയര്‍ന്നുവരിക അസാധ്യമാണ്.
സംഘ്പരിവാറിന്റെ ലക്ഷ്യങ്ങളിലേക്കുള്ള ഒന്നാമത്തെ രാഷ്ട്രീയ ക്യാംപ് കോണ്‍ഗ്രസിന്റെ അന്ത്യത്തോടെ സംഘശക്തികള്‍ കടന്നുപോകും. പാര്‍ലമെന്റിന്റെ ഇരു സഭകളിലും വ്യക്തമായ ഭൂരിപക്ഷം ലഭ്യമാകുന്ന സാഹചര്യമാണ് തുടര്‍ന്നുണ്ടാവുക.  ബി.ജെ.പിയെ സംബന്ധിച്ച് നിയമനിര്‍മാണങ്ങളിലെയും മാറ്റങ്ങളിലെയും എതിര്‍ശബ്ദങ്ങള്‍ പതുക്കെ ഇല്ലാതാകും. കോണ്‍ഗ്രസിന്റെ അഭാവത്തോടെ ഒരു ദിശയില്‍നിന്നും രാഷ്ട്രീയമായ എതിര്‍ശക്തികളെ തുടച്ചുനീക്കിക്കൊണ്ടും മറുദിശയില്‍നിന്നും രാജ്യത്തിനകത്ത് ഹൈന്ദവ വര്‍ഗീയ പരികല്‍പനകള്‍ക്ക് പ്രചാരവും സ്വാധീനവും നേടിയെടുത്തുകൊണ്ടുമുള്ള ഒരു മുന്നേറ്റമാണ് സംഘപരിവാര്‍ ലക്ഷ്യമാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആശയവും ഛത്രപതി ശിവജിയെ ഓര്‍ക്കലും മോദിയുടെ സംഘവൈകാരിക കണ്ഠക്ഷോഭവും, സ്മൃതി ഇറാനിമാരുടെയും സാധ്വി പ്രാചിമാരുടെയും അഭിപ്രായ പ്രകടനങ്ങളും ഇത്തരത്തില്‍ പരസ്പരം കണ്ണിചേര്‍ന്നു വരുന്നുവെന്നതാണ് അവിസ്മരണീയ പരമാര്‍ഥം.
2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനു മുന്‍പായി നടക്കാനിരിക്കുന്ന യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ബി.ജെ.പിയെ സംബന്ധിച്ച് ഇപ്പോള്‍തന്നെ ഉറക്കമൊഴിച്ച് ആലോചിച്ചു തുടങ്ങേണ്ട വിഷയങ്ങളാണ്. സംസ്ഥാനങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയും പാര്‍ലമെന്റിന്റെ ഇരുസഭകളും കീഴടക്കുകയും ചെയ്താല്‍ പിന്നെ ഹിന്ദുരാഷ്ട്രം ക്ഷിപ്രസാധ്യമാവുകയായി. ഫെഡറല്‍ വ്യവസ്ഥിതി പരിപാലിക്കുന്ന ഒരു ഭരണഘടന നിലനില്‍ക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അജന്‍ഡകള്‍ സംസ്ഥാനങ്ങളിലെ വിരുദ്ധ രാഷ്ട്രീയ നിലപാടുകളുള്ള സര്‍ക്കാരുകള്‍ അംഗീകരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യ ഭരണകക്ഷിയായി വന്നാല്‍ തന്നെ പരിവാറിന്റെ ലക്ഷ്യത്തിലേക്കുള്ള മുക്കാല്‍ദൂരം പിന്നിടും. ശേഷിക്കുന്ന ദൂരം തന്നെ ഓരോ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സംബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പുകള്‍പോലെ പരമപ്രധാനങ്ങളാണ്. തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനായി പ്രയോഗിക്കുകയും ചെയ്യും. ഇന്ത്യയിലെ ഏറ്റവു വലിയ സംസ്ഥാനങ്ങളിലൊന്നായ പാര്‍ലമെന്റിലേക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പറഞ്ഞയക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കെട്ടഴിച്ചുവിട്ട നുണക്കഥകളും വര്‍ഗീയ ഉപജാപങ്ങളും സംഘ്പരിവാര്‍ രാഷ്ട്രീയ ശക്തികള്‍ അവിടത്തെ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പുറത്തെടുക്കുമെന്ന് വ്യക്തമാണ്. അഖിലേഷ് യാദവിന്റെ ഭരണത്തില്‍ യു.പിയിലെ ഹിന്ദുക്കള്‍ക്ക് രക്ഷയില്ല എന്ന പ്രചാരണം സംഘ്പരിവാര്‍ ആരംഭിച്ചു കഴിഞ്ഞതിന്റെ ഭാഗമായിരുന്നു ജൂണ്‍ 12, 13 തിയതികളിലെ അലഹബാദ് നിര്‍വാഹക സമിതിയില്‍ കൈരാനയിലെ ഹിന്ദു ഒഴിഞ്ഞുപോക്ക് എന്ന കഥ ചര്‍ച്ചയ്ക്കുവന്നത്. നൂറ്റാണ്ടുകളായി മുസ്്‌ലിംകള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ശാമിലി ജില്ലയിലെ കൈരാന്‍. നിരവധി പണ്ഡിതന്മാരും ഗ്രന്ഥകര്‍ത്താക്കളും ഈ പ്രദേശത്തുനിന്ന് മുസ്്‌ലിംകള്‍ക്കിടയില്‍ ഉണ്ടായി വന്നിട്ടുണ്ട്. സ്വാഭാവികമായും അവിടെനിന്നും ബി.ജെ.പിക്ക് കാര്യമായ വോട്ടൊന്നും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയിട്ടുമില്ല. മുസഫര്‍ നഗര്‍ കലാപത്തിനിടയാക്കിയ നുണക്കഥകള്‍പോലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഉപകരിക്കുന്ന ചില നുണക്കഥകള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കൈരാന്‍ ചര്‍ച്ചാവിഷയമായി വന്നത്. യു.പിയിലെമ്പാടും ഈ നുണക്കഥ ആവര്‍ത്തിക്കാന്‍ പോവുകയാണ് സംഘ്പരിവാര്‍. മാത്രവുമല്ല, വലിയ നുണക്കഥകള്‍ വേറെയും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതിനേക്കാള്‍ മൂര്‍ച്ചയേറിയ മുസ്്‌ലിം വിമുക്ത ഭാരതം എന്ന ആയുധം സാധ്വി പ്രാചിയുടെ നാവില്‍നിന്ന് ഇതിനകം വീണതും നാമോര്‍ക്കണം. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെ സംഘരാഷ്ട്രീയത്തിന്റെ ആയുധങ്ങള്‍ എത്തരത്തിലായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് സാധ്വി പ്രാചിയുടെ മുസ്‌ലിം വിമുക്ത ഭാരത ആഹ്വാനം. നുണക്കഥകള്‍ നെയ്‌തെടുക്കുന്നതില്‍ വിദഗ്ധരായ ഭാവനാശാലികള്‍ അമിത്ഷായുടെ സംഘത്തിലുണ്ട്. ഇത്  പലതവണ തെളിയിക്കപ്പെട്ടതാണ്. അതിനാല്‍തന്നെ വരാന്‍ പോകുന്നത് വലിയ നുണകളാണ്.
എന്നാല്‍, പുറംലോകത്തിന് മുന്നില്‍ ഇന്ത്യക്കുള്ളില്‍ അരങ്ങേറുന്ന സംഘ്പരിവാര്‍ ആസൂത്രണങ്ങളെക്കുറിച്ചുള്ള വിവരം എത്തുന്നില്ല. വിദേശ മാധ്യമങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുവാന്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് മോദിക്കു കഴിഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം സംഘ്പരിവാറിന് ഗുണകരമാണ്. എന്നാല്‍ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ആപല്‍ക്കരമായ നീക്കങ്ങള്‍ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായിതന്നെ ഉണ്ടാവുകയും അതില്‍നിന്നവര്‍ മുതലെടുപ്പുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ ഇരകളാക്കപ്പെടുന്നവരുടെ ദയനീയ വിലാപങ്ങള്‍ പുറംലോകമറിയാതെ പോകുന്നതിന് വിദേശ മാധ്യമങ്ങളുടെ മോദിഭക്തി വഴിയൊരുക്കിയാല്‍ പ്രശ്‌നങ്ങള്‍ എണ്ണമറ്റവയായിരിക്കും. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ആരോപണ ശരങ്ങള്‍ ഏറ്റതിന്റെ പൊള്ളല്‍ മോദി അനുഭവിച്ചതുകൊണ്ടാണ് പലപ്പോഴും വിദേശരാഷ്ട്രങ്ങളില്‍ അദ്ദേഹം വര്‍ഗീയതയുടെ ഒരക്ഷരംപോലും ഉച്ചരിക്കാതിരിക്കുന്നത്. പുറംലോകത്തേക്ക് ഇന്ത്യയിലെ യഥാര്‍ഥ അനുഭവങ്ങള്‍ പരന്നൊഴുകാന്‍ സാധ്യതയുള്ള വഴികള്‍ അടച്ചശേഷം ഇവിടെ നുണക്കഥകളുടെ വിളവെടുപ്പ് ആരംഭിക്കുക എന്ന നിലക്കാണിപ്പോള്‍ മോദിയും സംഘവും നീങ്ങുന്നത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന നാളുകള്‍ വികസനത്തിന്റെ സുവര്‍ണകാലമൊന്നുമായിരിക്കില്ല. ഛത്രപതി ശിവജിയുടെ അഭിനവാവതാരമാകാന്‍ കൊതിക്കുന്ന മറ്റൊരു ഹൈന്ദവ മഹാസാമ്രാട്ടായി അറിയപ്പെടാന്‍ സ്വപ്‌നം കാണുന്ന മോദിയുടെ കുതന്ത്രങ്ങള്‍ അരങ്ങേറുന്ന നാളുകളാണിനി വരാനിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago