സ്വകാര്യ കമ്പനികളുടെ വളങ്ങള്‍ ബഹിഷ്‌കരിച്ച് തിരുനെല്ലിയിലെ കര്‍ഷകര്‍
കാട്ടിക്കുളം: തിരുനെല്ലി കൃഷി ഭവനില്‍ നിന്നും വിതരണം ചെയ്യുന്ന വേപ്പിന്‍പിണ്ണാക്ക്, ഡോളോമൈറ്റ് തുടങ്ങിയ സ്വകാര്യ ഏജന്‍സികളുടെ വളങ്ങള്‍ വേണ്ടെന്ന് കര്‍ഷകര്‍. ഇതു സംബന്ധിച്ച് പഞ്ചായത്തിലെ മുഴുവന്‍ കുരുമുളക് സമിതി അംഗങ്ങളും രേഖാമൂലം കൃഷിഭവനില്‍ എഴുതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൃഷി ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയത്.
കൃഷി ഭവനില്‍ നിന്ന് വിതരണം ചെയ്ത മായം ചേര്‍ത്ത വളങ്ങള്‍ ഉപയോഗിച്ച കര്‍ഷകരുടെ കുരുമുളക് വള്ളികള്‍ കരിഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. യോഗത്തില്‍ കുരുമുളക് പുനരുദ്ധാരണം പദ്ധതിയില്‍ 50 ശതമാനം സബ്‌സിഡിയും വളം നല്‍കുന്നതിന് വേണ്ടി കുരുമുളക് സമിതി മുഖേന കര്‍ഷകരില്‍ നിന്നും വാങ്ങിയ മുഴുവന്‍ പണവും കര്‍ഷകര്‍ക്കു തിരികെ കൊടുക്കാന്‍ തീരുമാനമാനിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയില്‍ നിന്ന് കമ്മീഷനായി പറ്റി ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കി തിരുനെല്ലി സര്‍വിസ് സഹകരണ ബാങ്ക് മുഖേനെയായിരുന്നു വിതരണം. ഇതിനെതിരെ തിരുനെല്ലി കാര്‍ഷിക സംരക്ഷണ സമിതി വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. കൃഷി ഓഫിസര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
കുരുമുളക് പുനരുദ്ധാരണത്തിനായി ഹെക്ടറിന് 20,000 രൂപയുടെ സ്‌കീമില്‍ 4920 രൂപ സുഡോമോണസും, ഡൈക്കോഡര്‍മയും ബാക്കി പണവുമായി നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ബയോ കണ്‍ട്രോള്‍ ലാബ് തൃശ്ശൂരില്‍ ഉല്‍പ്പാദിപ്പിച്ചതാണെങ്കിലും മഴക്കാലം ആരംഭിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വളങ്ങളാണിവ. ഇതില്‍ ഡൈക്കോഡെര്‍മയുടെ കാലാവധി അതിന് മുമ്പായി തീരും. ഉപകാരമില്ലാതെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാക്കുക. കര്‍ഷകരുമായി ആലോചിക്കാതെ ഇത്തരം സാധനങ്ങള്‍ ഇനി ഇറക്കുകയില്ലെന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ കെ അനന്തന്‍ നമ്പ്യാരും കൃഷി ഓഫിസറും കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."