HOME
DETAILS

കെ.എസ്.ആര്‍.ടി.സിക്ക് ടോള്‍; സര്‍ക്കാര്‍ ഇടപെടണം

  
backup
December 24 2016 | 00:12 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%8b%e0%b4%b3%e0%b5%8d

കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി അന്യ സംസ്ഥാനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് എന്‍.സി.പി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തില്‍ കൊണ്ടുവരാനുള്ള നടപടിയുടെ ഭാഗമായി അന്യസംസ്ഥാനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികള്‍ സ്വീകരിക്കണം. ഒരു ബസിന് 75 രൂപ നിരക്കിലാണ് കെ.എസ്.ആര്‍.ടി.സി അന്യസംസ്ഥാനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നത്. ജില്ലയില്‍ മാത്രം 30 ഓളം ബസുകള്‍ ഇത്തരത്തില്‍ ടോള്‍ നല്‍കുന്നുണ്ട്. 810000 രൂപയാണ് ഈ ഇനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്നത്. മറ്റ് ജില്ലകളുടെ കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ ലക്ഷക്കണക്കിന് രൂപ ടോള്‍ ഇനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ടോള്‍ സമ്പ്രദായം നിര്‍ത്തല്‍ ചെയ്യുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ച് കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കണം.
ജില്ലയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് എന്‍.സി.പിയില്‍ ചേരുന്ന 100 ഓളം പ്രവര്‍ത്തകര്‍ക്ക് ഇന്ന് രാവിലെ 11ന് കല്‍പ്പറ്റയില്‍ വച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അംഗത്വം നല്‍കും.
ജനുവരി ആദ്യവാരത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സി.എം ശിവരാമന്‍, എം.പി അനില്‍, കെ.കെ രാജന്‍, കെ കുഞ്ഞിക്കണ്ണന്‍, എ.കെ രവി, കെ.സി ചെറിയാന്‍, കെ മുഹമ്മദലി, വന്ദന ഷാജു, പി അശോകന്‍, റഫീഖ് ബത്തേരി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago