HOME
DETAILS
MAL
നാട്ടുകല്‍ ബന്നാരിയമ്മന്‍ കമ്പനിയില്‍ തീപിടിച്ചു
backup
May 23 2016 | 23:05 PM
ചിറ്റൂര്‍: നല്ലേപ്പിള്ളി പഞ്ചായത്തിലെ നാട്ടുകല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുരുക്ക് കമ്പനിയില്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കമ്പനിയിലെ പാഴ് വസ്തുക്കള്‍ കത്തിനശിച്ചു. കമ്പനിയില്‍ കൂട്ടിയിട്ടിരുന്ന പെയിന്റ്, ഓയില്‍ എന്നിവകളുടെ കാലി ടിന്നുകളില്‍ നിന്നാണ് ആദ്യം തീ കണ്ടത്. പിന്നീട് ആളിപടരുകയായിരുന്നു. തകരം, കാലി ടിന്നുകള്‍, പാട് ഇരുമ്പ്, വസ്തുക്കള്‍ എന്നിവ ഉരുക്കി കമ്പി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നു യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ചിറ്റൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി തീ പെട്ടെന്ന് അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."