HOME
DETAILS
MAL
ഹാന്‍സും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടി
backup
December 24 2016 | 01:12 AM
തിരൂര്‍: പാന്‍മസാല അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളും നഗരസഭയുടെ വിവിധയിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി.
ഇന്നലെ ആരംഭിച്ച ആരോഗ്യ വിഭാഗം അധികൃതരുടെ രാത്രികാല സ്ക്വാഡാണ് വിവിധ കടകളില്‍ നിന്നും തെരുവ് കച്ചവടക്കാരില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടികൂടിയത്. കോര്‍ട്ട് റോഡിലെ വണ്ടിപ്പേട്ടയില്‍ നിന്നാണ് നൂറുകണക്കിന് ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളെടുക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജയന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."