HOME
DETAILS

'സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കല്‍' പദ്ധതി നടപ്പാക്കുന്നു

  
backup
December 24, 2016 | 2:28 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95

കായംകുളം: കേരള വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുവേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2016-17 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 'സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കല്‍' പദ്ധതിയില്‍ കായംകുളം നിയോജക മണ്ഡലത്തില്‍നിന്നും കായംകുളം ഗവണ്‍മെന്റ് ബോയ്‌സ്  ഹയര്‍സെക്കന്ററി സ്‌കൂളിനെ നിര്‍ദ്ദേശിച്ചതായി അഡ്വ. യു. പ്രതിഭഹരി എം.എല്‍.എ. അറിയിച്ചു.
 സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, അത്യാധുനിക നിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍, പരിസ്ഥിതി സൗഹൃദ കെട്ടിട സമുച്ചയങ്ങള്‍, ബയോഗ്യാസ് യൂണിറ്റ്, ഹെല്‍ത്ത് ക്ലബ്ബ്, ഭിന്നശേഷികാര്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശൗച്യാലയങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്നതിന് വൃത്തിയും വിസ്താരവുമുള്ള പാചകപ്പുര, ഭക്ഷണം കഴിയ്ക്കുന്നതിനുള്ള വിസ്താരമുള്ള ഇടം, കുടിവെള്ള ലഭ്യതയ്ക്ക് സംവിധാനങ്ങള്‍, സോളാര്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍, പ്രാദേശികമായി ആവശ്യമുള്ള മറ്റ് കാര്യങ്ങള്‍, ജൈവവൈവിദ്ധ്യ ഉദ്യാനം, ഡിജിറ്റല്‍ വായനശാല, ആധുനിക ഡിജിറ്റല്‍ ലാബ് അടക്കമുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
 ഹാബിറ്റേറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ ജി. ശങ്കറിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ജനപ്രതിനിധികള്‍, സ്‌കൂള്‍ പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ ഡെവലപ്‌മെന്റ് കമ്മിറ്റി, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകര്‍, സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വായനശാലകള്‍, പൗരപ്രമുഖര്‍ എന്നിവരുടെ ജനകീയ സമിതി അഡ്വ. യു. പ്രതിഭഹരി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ കൂടി.
കായംകുളം നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഗിരിജ, നഗരസഭാ കൗണ്‍സിലര്‍മാര്‍, സിപിഎം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്‍, ഡിഇഒ. ചന്ദ്രമതി, എസ്ബിറ്റി ചീഫ് മാനേജര്‍, എല്‍ഐസി ബ്രാഞ്ച് മാനേജര്‍, വൈഎംസിഎ, ബോധി, ലയണ്‍സ് ക്ലബ്ബ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഡോ. സജീബ് മുഹമ്മദ്, പിടിഎ പ്രസിഡന്റ് എ. നസീര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെര്‍ളിക്കുട്ടി ടി. മോളിക്കല്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  14 days ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  14 days ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  14 days ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  14 days ago
No Image

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

National
  •  14 days ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  14 days ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  14 days ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  14 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  14 days ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  14 days ago