അയല്‍വാസിയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചയാള്‍ മരിച്ചു
മാനന്തവാടി:ക്രിസ്തുമസ് കരോളിനിടെ അയല്‍വാസിയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചയാള്‍ മരിച്ചു. വെട്ടേറ്റയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാനന്തവാടി ഒണ്ടയങ്ങാടി അമ്പത്തിനാല് കൂനംപറമ്പില്‍ സജി (46) ആണ് മരിച്ചത്. ഇന്നലെ രാത്രി ക്രിസ്തുമസ് കരോളിനിടെ സജി അയല്‍ വാസിയായ പുതുശ്ശേരി മാര്‍ട്ടിനെ കഴുത്തിന് വെട്ടി പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് വിഷം കഴിക്കുകയുമായിരുന്നു
ഇരുവരും തമ്മിലുള്ള വ്യക്തിവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. അയല്‍വാസികളായ മാര്‍ട്ടിനും സജിയും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി സൂചനയുണ്ട്.
രാത്രി കരോള്‍ സംഘം സജിയുടെ വീട്ടിലെത്തി പ്രാര്‍ത്ഥന ചൊല്ലുന്നതിനിടയില്‍ സജി കരോള്‍ സംഘത്തിലുണ്ടായിരുന്ന മാര്‍ട്ടിനെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തോളിനും കഴുത്തിനുമിടയില്‍ ഗുരുതര മുറിവേറ്റ മാര്‍ട്ടിനെ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാര്‍ട്ടിനെ വെട്ടിയ ശേഷം വീടിന്റെ വാതിലുകള്‍ അടച്ച സജി വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."