നിയമക്കുരുക്കുകള്‍ അഴിഞ്ഞു; ശാന്തകുമാരി നാട്ടിലേയ്ക്ക് മടങ്ങി
ജിദ്ദ: സ്‌പോണ്‍സര്‍ ഹുറൂബിലാക്കിയതിനാല്‍ നിയമകുരുക്കുകളില്‍ അകപ്പെട്ട വീട്ടുജോലിക്കാരി, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനിയായ ശാന്തകുമാരി, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഊദിയിലെ ദമ്മാമില്‍ ഒരു സ്വദേശി ഭവനത്തില്‍ ജോലിക്കാരിയായി എത്തുന്നത്.
എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി കഠിനമായ ജോലിയും, , മോശം ജോലി സാഹചര്യങ്ങളുമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. വന്നിട്ട് അഞ്ചു മാസം കഴിഞ്ഞിട്ടും ശമ്പളമൊന്നും കിട്ടിയില്ല. ചോദിച്ചപ്പോള്‍ ശകാരവും, മര്‍ദ്ദനവും അവര്‍ക്ക് നേരിടേണ്ടി വന്നു.
സഹികെട്ടപ്പോള്‍ വീട്ടില്‍ നിന്നും പുറത്തു കടന്ന ശാന്തകുമാരിയെ, ഒരു സുഹൃത്ത് മറ്റൊരു സഊദി ഭവനത്തില്‍ ജോലിയ്ക്ക് കൊണ്ടു ചെന്നാക്കി. ആ വീട്ടില്‍ സാഹചര്യങ്ങള്‍ മെച്ചമായിരുന്നു. ശമ്പളം കൃത്യമായി കിട്ടിയിരുന്നു.
ഒന്നരവര്‍ഷം ശാന്തകുമാരി അവിടെ ജോലി ചെയ്തു. രണ്ടു വര്‍ഷമായപ്പോള്‍ നാട്ടിലേയ്ക്ക് തിരികെ പോകാന്‍ ശാന്തകുമാരി ആഗ്രഹം പ്രകടിച്ചപ്പോള്‍, പുതിയ സ്‌പോണ്‍സര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി.
ശാന്തകുമാരിയുടെ പഴയ സ്‌പോണ്‍സര്‍ അവരെ ഹുറൂബിലാക്കിയിരുന്നു. അതിനാല്‍ നിയമക്കുരുക്കുകള്‍ കാരണം നാട്ടില്‍ പോകാനാകാതെ നാല് മാസം അവര്‍ക്ക് വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നു.
നിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ശാന്തകുമാരി സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു നിയമനടപടികള്‍ പിന്തുടര്‍ന്ന്, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ശാന്തകുമാരിയ്ക്ക് എക്‌സിറ്റ് അടിച്ചു വാങ്ങുകയും, ഇന്ത്യന്‍ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും ചെയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."