കുഞ്ഞൂലിക്കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തില്‍
തിരൂര്‍: വെട്ടം - തലക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂഞ്ഞൂലിക്കടവ് പാലം പ്രവൃത്തി അവസാന ഘട്ടത്തില്‍. സി. മമ്മുട്ടി എം.എല്‍.എ താല്‍പ്പര്യമെടുത്ത് 15 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി സ്ഥലം എം.എല്‍.എ സന്ദര്‍ശിച്ചു. പുതുവത്സര സമ്മാനമായി പാലം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു.
നിലവില്‍ മുഴുവന്‍ സ്പാനുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28നാണ് കൂഞ്ഞൂലിക്കടവ് പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. കൂഞ്ഞൂലിക്കടവ് പാലത്തില്‍ ഏഴ് മീറ്റര്‍ റോഡും ഒന്നര മീറ്റര്‍ വീതിയില്‍ ഇരുഭാഗങ്ങളിലും നടപ്പാതയുമാണുണ്ടാകുക.
ഇതിന് പുറമേ വെട്ടം ഭാഗത്ത് 50 മീറ്ററും തലക്കാട് ഭാഗത്ത് 65 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്മാണവുമുണ്ടാകും. പാലം പൂവണിയുന്നതോടെ കുറ്റിപ്പുറത്തേക്കുള്ള ദൂരത്തില്‍ ഏഴ് കിലോമീറ്ററും തിരൂരിലേക്കുള്ള ദൂരത്തില്‍ രണ്ട് കിലോമീറ്ററുമാണ് കുറവുണ്ടാകും. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ബി.പി അങ്ങാടിയിലേക്കും തിരൂരിലേക്കും കുറ്റിപ്പുറത്തേക്കുമെല്ലാം എളുപ്പത്തില്‍ എത്താന്‍ സാധിക്കുകയും ചെയ്യും.
വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി മെഹറുന്നീസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.എം.ടി ബാവ, ജസീന, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പാലം സന്ദര്‍ശനത്തില്‍ എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."