പേഴ്സണല്‍ സ്റ്റാഫിനെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കടകംപള്ളി
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിനെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
അസുഖംമൂലം ശ്രീവല്സന് മൂന്നു മാസമായി ഓഫിസില്‍ വന്നിരുന്നില്ല. ഇതേത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സ്വയം ഒഴിയുകയായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് മാറ്റിയതെന്നത് അസത്യമാണ്. ദേവസ്വം ബോര്‍ഡിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മാറ്റിയതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കടകംപള്ളി സഹകരണബാങ്കില്‍ തനിക്ക് നിക്ഷേപമില്ല. 50,000 രൂപ പോലും നിക്ഷേപിക്കാന്‍ കഴിവുള്ളവര്‍ തന്റെ കുടുംബത്തിലില്ല. കടകംപള്ളി ബാങ്കിനെ കുറിച്ച് തെറ്റായ ആരോപണങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. ബി.ജെ.പി വ്യക്തിഹത്യ നടത്തുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് സി.ബി.ഐ കള്ളപ്പണം കണ്ടെത്തിയിട്ടില്ല. ആകെ 169 കോടിയാണ് ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത്. എല്ലാം കെ.വൈ.സി ചട്ടം പാലിച്ചുതന്നെയാണ്. നബാര്‍ഡ്, സി.ബി.ഐ, ന്യൂഡല്‍ഹിയിലെ ധനകാര്യ ഇന്റലിജന്‍സ് യൂനിറ്റ് എന്നിവര്‍ക്ക് ബാങ്ക് രേഖകള്‍ കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."