നാട്ടകം റാഗിങ്: വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു
തൃശൂര്‍: നാട്ടകം പോളിടെക്‌നിക്കില്‍ റാഗിങ്ങിനിരയായി ഒളരി മദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയില്‍ നിന്ന് പട്ടികജാതി കമ്മിഷന്‍ മൊഴിയെടുത്തു.
ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാറും കമ്മിഷന്‍ അംഗം ഏഴുകോണ്‍ നാരായണനുമാണ് ആശുപത്രിയിലെത്തി മൊഴിയെടുത്തത്. ഇക്കഴിഞ്ഞ രണ്ടിനാണ് നാട്ടകം പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥിയായ അവിനാഷ് റാഗിങ്ങിന് ഇരയായത്. മദ്യത്തില്‍ ഗുളിക കലക്കി നല്‍കിയതിനെ തുടര്‍ന്ന് അവിനാഷിന്റെ വൃക്ക തകരാറിലായിരുന്നു.
അവിനാഷിന്റെ പിതാവ്, മാതാവ് എന്നിവരില്‍ നിന്നും കമ്മിഷന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനുപുറമേ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് വിശദാംശങ്ങള്‍ ആരായുകയും മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. വൈകാതെ കോളജ് ഹോസ്റ്റല്‍ അധികൃതരില്‍ നിന്ന് മൊഴിയെടുക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."