ചെക്ക് മാറിനല്‍കിയില്ല; ബാങ്കിനു മുന്പില് കായക്കൊടി സ്വദേശിയുടെ ഒറ്റയാള്‍ സമരം
തൊട്ടില്‍പ്പാലം: ബാങ്ക് അധികൃതര്‍ ചെക്ക് മാറിനല്കാത്തതില് പ്രതിഷേധിച്ച് ബാങ്കിനു മുന്പില് കായക്കൊടി സ്വദേശി ഒറ്റയാള്‍ സമരം നടത്തി. കായക്കൊടിയിലെ എ.പി അന്ത്രുവാണ് കേരള ഗ്രാമീണ ബാങ്കിന്റെ കായക്കൊടി ശാഖയ്ക്ക് മുന്പില് ബാങ്ക് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ചു മണിക്കൂറുകള്‍ ഒറ്റയാള്‍ സമരം നടത്തിയത്.
നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ ദുരിതത്തിലായ ജനങ്ങള്‍ക്കു പിന്നെയും പ്രയാസം സൃഷ്ടിക്കുന്ന ഇത്തരം നടപടി അംഗീകരിക്കാനാവില്ലെന്നും സാധാരണക്കാരോടു മാത്രം ബാങ്ക് അധികൃതര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നുമായിരുന്നു അന്ത്രു ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം സുഹൃത്ത് നല്കിയ 1,000 രൂപയുടെ ചെക്ക് മാറാന്‍ ബാങ്കിലെത്തിയ അന്ത്രുവിനോട് 1,000 രൂപ മാറാന്‍ കഴിയില്ലെന്നും 2,000മോ അതിനു മുകളിലോ ഉള്ള തുക മാത്രമേ മാറാന്‍ കഴിയുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ പറയുകയായിരുന്നു.
തുടര്‍ന്നാണു രാവിലെ 10 മുതല്‍ സമരമാരംഭിച്ചത്. 11ഓടെ വിവിധ രാഷ്ട്രീയ കക്ഷികളും പിന്തുണയുമായി രംഗത്തെത്തി. ഉച്ചയ്ക്ക് ബാങ്ക് മാനേജരുമായി നടന്ന ചര്‍ച്ചയില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാതികള്‍ക്ക് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുകയും 1,000 രൂപയുടേതുള്പ്പെടെയുള്ള ചെക്കുകള്‍ മാറ്റിനല്‍കാന്‍ തയാറാകുകയും ചെയ്തതിനെ തുടര്‍ന്നാണു സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."