ക്രിസ്മസ് ആഘോഷത്തില്‍ സ്‌നേഹത്തിന്റെ സൗരഭ്യം നിറയണം: മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: ക്രിസ്മസ് ആഘോഷത്തില്‍ സ്‌നേഹത്തിന്റെ സൗരഭ്യം നിറയണമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനവികതയുടെയും ഇഛാശ്ക്തിയുടെയും പ്രതീകമാണ് ക്രിസ്തുമസ്. കര്‍മചൈതന്യം എങ്ങനെ ജീവിതത്തില്‍ നിറയ്ക്കാമെന്നു കാണിച്ച യേശുദേവന്റെ ഓര്‍മദിനം സമൂഹത്തില്‍ സമാധാനം ഉണ്ടാക്കുന്നതിനായുള്ള പ്രവര്‍ത്തനത്തില്‍ മുഴുകാനുള്ളതായിരിക്കണം. ജീവിതത്തില്‍ എല്ലാവര്‍ക്കും സമാധാനം ഉണ്ടാവണമെന്നുള്ള പ്രാര്‍ഥനക്കൊപ്പം ഓരോരുത്തരും സമൂഹത്തെ അതിലേക്ക് പ്രചോദിപ്പിക്കുകയും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനെ വിസ്മരിച്ചുകൊണ്ടുള്ള ആഘോഷമാകരുത് ക്രിസ്മസെന്ന് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ക്രിസ്തുവിന്റെ സന്ദേശങ്ങളായ സമാധാനം, കാരുണ്യം, പരിഗണന ഇവയൊക്കെ ഓരോരുത്തരും ജീവിതത്തിലും പകര്‍ത്തണം. പരസ്പര സ്‌നേഹവും സാഹോദര്യവും വളര്‍ത്താനാകണം ഓരോ ആഘോഷമെന്നും അദ്ദേഹം ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി സി നാരായണന്‍, ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ കെ ബാലചന്ദ്രന്‍, ഫാദര്‍ ദേവസ്യ ഇരിത്തറ, ഫാദര്‍ ക്ലമന്റ് സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.പി.സി രഞ്ജിത്ത് സ്വാഗതവും ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."