നഷ്ട പരിഹാരം ലഭിച്ചില്ല; താറാവ് കര്‍ഷകര്‍ ദുരിതത്തില്‍
ഹരിപ്പാട്: പക്ഷിപ്പനി ബാധിച്ച് പതിനായിരക്കണക്കിന് താറാവിന് കുഞ്ഞുങ്ങള്‍ ചത്ത കര്‍ഷകര്‍ക്ക് രണ്ടു മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പള്ളിപ്പാട്, ചെറുതന ,എടത്വ, കരുവാറ്റ തുടങ്ങിയ കുട്ടനാട്ടിലേയും അപ്പര്‍കുട്ടനാട്ടിലെയും നൂറ് കണക്കിന്
താറാവ് കര്‍ഷകരാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം ലഭിക്കാതെ വലയുന്നത്. കടം വാങ്ങിയും കെട്ടുതാലി പണയപ്പെടുത്തിയും ലക്ഷങ്ങള്‍ സ്വരൂപിച്ച് ഹാച്ചറികളില്‍ നിന്നും താറാവിന് കുഞ്ഞുങ്ങളെ വാങ്ങിയ കര്‍ഷകര്‍ക്കാണ് ഓര്‍ക്കാപ്പുറത്ത് പക്ഷിപ്പനിയുടെ രൂപത്തില്‍ അടി കിട്ടിയത്.
പലരുമിന്ന് മുഴുപ്പട്ടിണിയുടെ വക്കിലാണ്. മറ്റു ജോലികളൊന്നും അറിയാത്ത ഇവരില്‍ പലരും തുച്ഛമായ വേതനത്തിന് കൂലിപ്പണിയ്ക്കു പോകേണ്ട അവസ്ഥയിലാണ്.
ഇതിനിടയില്‍ നഷ്ട പരിഹാരം വാങ്ങിയെടുക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട ഓഫീസുകളില്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് താറാവ് കര്‍ഷകര്‍. ചത്ത താറാവുകളില്‍ 60 ദിവസത്തിന് മേല്‍ പ്രായമുള്ള ഒന്നിന് 200 രൂപയും അതിന് താഴെ പ്രായമുള്ളതിന് 100 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.
ഇതനുസരിച്ച് ലക്ഷങ്ങളാണ് നഷ്ടപരിഹാരയിനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളതെന്ന് പള്ളി പ്പാട് സ്വദേശികളായ അച്ചന്‍കുഞ്ഞ്, മത്തായി എന്നീ താറാവ് കര്‍ഷകര്‍ പറഞ്ഞു. താറാവ് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇവര്‍ പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."