HOME
DETAILS

വികസനത്തിലൂടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റും: ജി.സി.ഡി.എ ചെയര്‍മാന്‍

  
Web Desk
December 26 2016 | 21:12 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf

 

കൊച്ചി: കാലോചിതമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) യുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുമെന്ന് പുതിയ ചെയര്‍മാനായി ചുമതലയേറ്റ സി.എന്‍. മോഹനന്‍ വ്യക്തമാക്കി.
കൊച്ചി നഗരവും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖലയുടെ സമഗ്ര വികസനമാണ് ജി.ഡി.ഡി.എ രൂപീകരിച്ചതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ നിന്നും വ്യതിചലിക്കാതെയുള്ള പദ്ധതികള്‍ പുതിയ കൗണ്‍സില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെട്രോ റെയില്‍ പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തെ സുപ്രധാന നഗരങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുകയാണ്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജി.സി.ഡി.എ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കും.
വികസനത്തിന്റെ ഫലമായി പ്രാന്തവല്‍ക്കരിക്കപ്പെടുന്ന സാധാരണക്കാര്‍ക്ക് നഗരപരിധിക്കുള്ളില്‍ തന്നെ താമസസൗകര്യങ്ങള്‍ ഒരുക്കാന്‍ ജി.സി.ഡി.എയ്ക്ക് കഴിയണമെന്ന് ചെയര്‍മാന്‍ പറഞ്ഞു.മുന്‍ ഭരണകാലത്ത് ജി.സി.ഡി.എ, അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ട്, ഇത് തിരുത്തും.
സര്‍ക്കാരിന്റെയോ ജി.സി.ഡി.എയുടെയോ ഒരു സെന്റ് ഭൂമിയോ ഒരു രൂപയോ കൈമോശം വരുന്ന സാഹചര്യം ഈ കൗണ്‍സിലിന്റെ ഭരണകാലത്തുണ്ടാകില്ല. നിലവില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിവാദമായ പദ്ധതികള്‍ കൗണ്‍സില്‍ അവലോകനം ചെയ്യും. റിങ് റോഡ് അടക്കം നാടിന് ഗുണകരവും പ്രായോഗികവുമായ പദ്ധതികള്‍ പുനരവലോകനം ചെയ്ത് നടപ്പാക്കുന്നതിന് മുന്‍കയ്യെടുക്കുമെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.രാവിലെ 11ന് കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് സ്ഥാനമേല്‍ക്കാനെത്തിയ പുതിയ ചെയര്‍മാനെ ജീവനക്കാരും പൗരപ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 days ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  11 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  11 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  11 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  11 days ago