HOME
DETAILS
MAL
എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് യുവജന വഞ്ചനാനയം: കോണ്‍ഗ്രസ്
backup
December 26 2016 | 21:12 PM
കാസര്‍േകാട്: കാലാവധി തീരാറായ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വഞ്ചന നയമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍.
മക്കളെ അമേരിക്കയിലയച്ചു പഠിപ്പിക്കുന്ന തോമസ് ഐസക്കിന് കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ വികാരം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭാ മണ്ഡലം കമ്മിറ്റി പി.എസ്.സി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സാജിദ് മൊവ്വല് അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി വിനോദ്കുമാര്‍, എം ശ്രീജിത്ത്, കെ.കെ വിനോദ്, ബി.പി പ്രദീപ് കുമാര്‍, നാസര്‍ മൊഗ്രാല്‍, ഉസ്മാന് അണങ്കൂര്‍, പദ്മനാഭന് ഐങ്ങോത്, ഒ.കെ ഷാജി, അന്‍വര്‍ മാങ്ങാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."