HOME
DETAILS

മെഡിക്കല്‍കോളജിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം കലക്ടറുടെ നിര്‍ദ്ദേശത്തിന് പുല്ലുവില; ജീവനക്കാര്‍ക്ക് ഷോക്കോസ് നോട്ടീസ്

  
backup
May 24 2016 | 00:05 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

ആര്‍പ്പൂക്കര: മെഡിക്കല്‍കോളജ് ആശുപത്രിയിലെ മാലിന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യംചെയ്യുന്നതിനും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ജില്ലാകലക്ടര്‍ ഇടപ്പെട്ട് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുമായി  സഹകരിക്കാതിരുന്ന ജീവനക്കാര്‍ക്ക്  ഷോക്കോസ് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം.
ആശുപത്രി  കോമ്പൗഡിലും ആശുപത്രിക്കകത്തും വിവിധതരം മാലിന്യങ്ങള്‍ അശ്രദ്ധമായി നിക്ഷേപിച്ചിരിക്കുന്നതായി  കണ്ടെത്തിയ ജില്ലാകളക്ടര്‍ സ്വാഗത് ഭണ്ഡാരിയാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടിജി തോമസ് ജേക്കബ്ബിന് നിര്‍ദ്ദേശം നല്‍കിയത്. മാലിന്യം കുന്നുകൂടുന്നതായുള്ള  പരാതിയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ്  ജില്ലാകലക്ടര്‍ മെഡിക്കല്‍ കോളേജിലെത്തി ആശുപത്രി അധികൃതരേയും ജീവനക്കാരേയും കണ്ട് വിവരം സംസാരിക്കുകയും മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കണമെന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച ബോധവല്‍ക്കരണം രോഗിക്കള്‍ക്കും മറ്റും നല്‍കുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയെ പ്ലാസ്റ്റിക് രഹിത ക്യാമ്പസായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മെഡിക്കല്‍കോളേജിലെത്തിയ ജില്ലാകളക്ടര്‍ നടത്തിയ പരിശോധനയില്‍ ഇവയൊന്നും കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
മെഡിക്കല്‍കോളേജ് ആശുപത്രിയിലെ എല്ലാത്തരം മാലിന്യവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവരില്‍ തുടര്‍ന്നും അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വകുപ്പ് സെക്രട്ടറിയെ സമീപിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനുമുമ്പ് മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് മെഡിക്കല്‍കോളജ് വികസന അതോറിറ്റി യോഗം ജൂണ്‍ 7-ന് കലക്ടറേറ്റില്‍ ചേരും.
ഡിസ്ട്രിക്ട് ഹെല്‍ത്ത് ഓഫീസര്‍ കെ വൈ.ജോണ്‍സണ്‍, ആരോഗ്യവകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഈ.കെ.ഗോപാലന്‍ എന്നിവരും മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോസ്ഥരും ജില്ലാകലക്ടറോടൊപ്പം പരിശോധനയില്‍ പങ്കെടുത്തു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago