HOME
DETAILS
MAL
ലീഗ് പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടിയായില്ല
backup
December 26 2016 | 22:12 PM
പാറക്കടവ്: പുളിയാവില്‍ മൂന്നുവര്‍ഷം മുന്‍പ് നടന്ന ബി.ജെ.പി-ലീഗ് സംഘര്‍ഷം സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനിയും നടപടിയായില്ല. 100ഓളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചുവെന്നായിരുന്നു കേസ്. സംഭവത്തില്‍ മഞ്ചേരിപ്പാലത്തിന്റെ കൈവരി, ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മരുന്നോളി കുഞ്ഞബ്ദുല്ലയുടെ വീടിന്റെ ജനല്‍ചില്ല്, കാര്‍ എന്നിവ അടിച്ചുതകര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 153 എ വകുപ്പു പ്രകാരം പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."