കോടതി നടത്താന്‍ ഒരു ജഡ്ജിയെ തരൂ
തലശ്ശേരി: ഏറെ കൊട്ടിഘോഷിച്ച് തലശ്ശേരിയില്‍ ആരംഭിച്ച വിജിലന്‍സ് കോടതിയില്‍ ഒരു മാസമാലമായി ജഡ്ജി ഇല്ലാത്ത അവസ്ഥ. ഇതുമൂലം പ്രമാദമായ നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നു. നിലവില്‍ ജഡ്ജി ആയിരുന്ന വി ജയറാമിനെ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന് കോടതി ജഡ്ജ് ആയി നിയമിച്ചതോടെയാണ് വിജിലന്‍സ് കോടതിയില്‍ ഒഴിവു വന്നത്. നിലവില്‍ തലശ്ശേരി എം.എം.സി.ടി ജഡ്ജ് ആയ കെ ബൈജുനാഥിനെ തലശ്ശേരി വിജിലന്‍സ് ജഡ്ജായി നിയമിച്ച് ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഇന്നലെ മുതല്‍ വിചാരണ ആരംഭിക്കേï കേസുകള്‍ അടുത്ത മാസം 30 മുതല്‍ ഫെബ്രുവരി വരെയുള്ള ദിവസങ്ങളിലേക്കാണ് മാറ്റിയിട്ടുള്ളത്. അടുത്ത മാസം 30ന് ജഡ്ജി ചാര്ജെടുത്താലും കേസുകള്‍ സംബന്ധിച്ച് പഠിക്കേïതിനാല്‍ പല പരാതികളിലും വിചാരണ ആരംഭിക്കാന്‍ ഇനിയും താമസിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."