' മാലിന്യത്തോട് ' വൃത്തിയാക്കണം: ഡി.ആര്.എം
കണ്ണൂര്‍: തായത്തെരു റെയില്‍വേ അïര്‍ ബ്രിഡ്ജിന ് സമീപത്തെ മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കാന്‍ നിര്‍ദേശം. വെള്ളത്തിന്റെ ഒഴുക്ക് പുനസ്ഥാപിക്കുന്നതിനാവശ്യമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് റെയില്‍വേ എന്‍ജിനിയര്‍മാര്‍ക്ക് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനിയാണ് നിര്‍ദ്ദേശം നല്‍കിയത്.
പി.കെ ശ്രീമതി എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡി.ആര്.എം എം.പിമാരോടൊപ്പം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചത്. റെയില്‍വേ മാലിന്യങ്ങളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച രീതിയിലാണ് തോട്. ഇത് പരിസരമലിനീകരണത്തിനും പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നുï്. പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന തോട് വൃത്തിയാക്കി സുഗമമായ ഒഴുക്ക് പുനസ്ഥാപിക്കുന്നതിനാവശ്യമായ നടപടി ഉïാകുമെന്നും എം.പി അറിയിച്ചു. കെ.കെ.രാഗേഷ് എം.പി, മേയര്‍ ഇ.പി ലത എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."