മീരാബായിക്ക് സ്വര്‍ണം
നാഗര്‍കോവില്‍: ദേശീയ സീനിയര്‍ ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഒളിംപ്യന്‍ മിരാബായി ചാനുവിനു സ്വര്‍ണം. 48 കിലോയിലാണ് താരം സ്വര്‍ണം നേടിയത്. പുരുഷ വിഭാഗം 56 കിലോയില്‍ ഗുരുരാജയും സ്വര്‍ണം സ്വന്തമാക്കി.
സ്നാചില്‍ 105 കിലോയും ക്ലീന്‍ ആന്റ് ജര്‍കില്‍ 186 കിലോയും ഉയര്‍ത്തിയാണ് മീരയുടെ സുവര്‍ണ നേട്ടം. സഞ്ജിത ചാനു വെള്ളിയും ജില്ലി ദല്ബെഹറ വെങ്കലവും നേടി. സ്നാചില്‍ 110 കിലോയും ക്ലീന്‍ ആന്റ് ജര്‍കില്‍ 136 കിലോയും ഉയര്‍ത്തിയാണ് ഗുരുരാജ സുവര്‍ണ നേട്ടത്തിലെത്തിയത്. ലാല്ചഹനഹിമ വെള്ളിയും കൊര്ഡ രമണ വെങ്കലവും നേടി. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ എം സന്തോഷി സ്വര്ണംസ്വന്തമാക്കി. സ്നാചില്‍ 83ഉം ക്ലീന്‍ ആന്റ് ജര്‍കില്‍ 103 കിലോയും ഭാരം ഉയര്‍ത്തിയാണ് സന്തോഷിയുടെ നേട്ടം. ഹര്‍ദീപ് കൗര്‍ വെള്ളിയും മനാലിഷ സോനോവാള്‍ വെങ്കലും നേടി.
മൂന്നു വിഭാഗങ്ങളിലായി 265 താരങ്ങളാണ് മത്സരിക്കാനായി രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."