HOME
DETAILS
MAL
കെ. കരുണാകരന് അനുസ്മരണം
backup
December 27 2016 | 00:12 AM
മനാമ: കേരളത്തിലെ ജനാധിപത്യ ചേരിയുടെ അമരക്കാരനായിരുന്ന നേതാവായിരുന്നു കെ. കരുണാകരനെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ബഹ്റൈന്‍ ഒ.ഐ.സി. സി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കരുണാകരന് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാന ചീഫ് വിപ്പ് ആയിരുന്ന കെ.പി.എ മജീദ് ആ അനുഭവവും പങ്കുവച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷ്യനായി. രാജു കല്ലുംപുറം, വി.കെ സായിദ് അലി, മുഹമ്മദലി, കെ.വൈ സുധീന്ദ്രന്‍, എം രാമനാഥന്, ലത്തീഫ്, രവി കണ്ണൂര്‍, നസീര്‍ മഞ്ചേരി, ഇബ്രാഹിം, ഷീജ നടരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."