വിദ്യാലയങ്ങളിലെ ആര്‍. എസ്. എസ് ക്യാംപ്; എതിര്‍പ്പുമായി സി. പി. എം
കണ്ണൂര്‍: ഗുജറാത്ത് മോഡലില്‍ വിദ്യാലയങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്ന പരിശീലന ക്യാംപിനെതിരേ ശക്തമായ പ്രതിരോധവുമായി കണ്ണൂരിലെ സി.പി.എം നേതൃത്വം. എയ്ഡഡ് സ്‌കൂളില്‍ നടന്നുവരുന്ന ക്യാംപ് തടയണമെന്നാവശ്യപ്പെട്ടു സി. പി. എം വിദ്യാഭ്യാസവകുപ്പിനെ സമീപിച്ചു. കണ്ണൂര്‍ ജില്ലയില്‍ നടുവില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ആര്‍. എസ്. എസ് പ്രാഥമിക് ശിക്ഷാവര്‍ഗെന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ജനുവരി ഒന്നുവരെ പരിശീലനക്യാംപുകള്‍ നടന്നുവരുന്നത്.
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ആയുധ പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരം ക്യാംപുകളെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി ആരോപിച്ചു.വിദ്യാര്‍ഥികളെ ആയുധം ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതിന്റെ വ്യക്തമായ തെളിവുകളുണ്ടെന്നു ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറയുന്നു.
എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ടു അക്രമിക്കണമെന്നു നിര്‍ദേശിക്കുന്ന കൈപ്പുസ്തകം പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കിയതായും ആരോപ ണമുണ്ട്. ഇതിനോടൊപ്പം മതസ്പര്‍ധ വളര്‍ത്തുന്ന ക്ലാസുകളും നല്‍കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ജില്ലാനേതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാലയങ്ങള്‍ ആര്‍.എസ്.എസിനു ക്യാംപു നടത്താന്‍ വിട്ടുനല്‍കിയ മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."