'രാജ്യപുരോഗതിക്കായി കുരുന്നുകള്‍ കര്‍മരംഗത്തിറങ്ങണം'
കാസര്‍കോട്: രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന സാമൂഹിക അസമത്വവും അസഹിഷ്ണുതയും പ്രതിരോധിച്ച് സുന്ദര പൂര്‍ണമായ ഭാവി കെട്ടിപ്പടുക്കാന്‍ കുരുന്നുകള്‍ കര്‍മരംഗത്തു സജീവമാകണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുല്‍ റഹ്്മാന്‍ മുസ്്ലിയാര്‍.
ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ എസ്.കെ.എസ്.ബി.വി സ്ഥാപകദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ മാനേജര്‍ എം.എ ചേളാരി അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന അംഗങ്ങളായ ഹുസൈന് കുട്ടി മൗലവി, അബ്ദുല്‍ സമദ് മുട്ടം, ജില്ലാ പ്രസിഡന്റ് അലി ഫൈസി, സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സമസ്ത മുഫത്തിഷ് ഉസ്മാന് ഫൈസി, ലത്വീഫ് മൗലവി, ഹുസൈന് തങ്ങള്‍, ജില്ലാ കണ്‍വീനര്‍ നാസര്‍ ഫൈസി, സിദ്ധീഖ് ഹുദവി മണിയൂര്‍, അര്‍ഷാദ് ബല്ലാ കടപ്പുറം, മുഈനുദ്ദീന് മേല്പറമ്പ, സത്താര്‍ കൊല്ലമ്പാടി, തൗഫീഖ് റഹ്മാന്, അഫ്സല് രാമന്തളി, അബ്ബാസലി കുമ്പള സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."