ആഘോഷമില്ലാതെ ശ്രീനഗറില്‍ ക്രിസ്മസ്
ശ്രീനഗര്‍: ഇത്തവണത്തെ ക്രിസ്മസ് ഒട്ടും ആഘോഷമില്ലാതെയാണ് കശ്മിരിലെ ശ്രീനഗറിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമായ ഹോളി ഫാമിലി കത്തോലിക്ക ചര്‍ച്ചില്‍ നടന്നത്. അടുത്ത കാലത്തു നടന്ന അക്രമ സംഭവങ്ങളില്‍ ദുരിതമനുഭവിച്ച ജനങ്ങളോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് ക്രിസ്തീയ സമുദായം ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചത്. തങ്ങളുടെ സഹോദരീ സഹോദരന്മാരില്‍ പലരും ദുരിതത്തിലാണ്. അവര്‍ക്കൊപ്പം അവരുടെ ദുഖഃത്തില്‍ തങ്ങളും പങ്കുചേരുകയാണ്. ഭൗതീകമായ കാര്യങ്ങളേക്കാള്‍ തങ്ങള്‍ കേന്ദ്രീകരിക്കുന്നത് ആത്മീയ കാര്യങ്ങളിലാണ്. അതുകൊണ്ട് ആഘോഷങ്ങള്‍ നടത്താതെ കശ്മിര്‍ താഴ്്‌വരയിലെ ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കാനാണ് ക്രിസ്തീയ സമൂഹം ആഗ്രഹിക്കുന്നതെന്നും ഹോളി ഫാമിലി ചര്‍ച്ച് വികാരി ഫാ. റോയ് മാത്യൂസ് പറഞ്ഞു. കശ്മിരിലെ അസ്വസ്ഥതകളില്‍ 100 പേര്‍ മരിക്കുകയും 12,000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."