HOME
DETAILS

നോട്ട് നിരോധനം വഴി നടപ്പാക്കിയ അഴിമതിയാണ് അച്ഛാ ദിന്‍: മോദിക്കെതിരേ മമതയും രാഹുലും

  
backup
December 27, 2016 | 11:08 AM

congress-demonetization-mega-scam-achhe-din

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനത്തിലൂടെ ഏറ്റവും വലിയ അഴിമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയതെന്ന് വെസ്റ്റ്ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കി 50 ദിവസം പിന്നിട്ടിട്ടും രാജ്യത്ത് ഒരു മുന്നേറ്റവും സംഭവിച്ചിട്ടില്ല. എന്നാല്‍, മാറ്റം സംഭവിച്ചു. അത് രാജ്യത്തെ മുന്നോട്ടല്ല നയിച്ചത് പിന്നോട്ടാണെന്ന് മമത പറഞ്ഞു.

നോട്ട് നിരോധനം വഴി നടപ്പാക്കിയ അഴിമതിയാണ് അച്ഛാ ദിന്‍ എന്ന് മമത പറഞ്ഞു. ഇതു വഴി രാജ്യത്തെ കര്‍ഷകരെയാണ് മോദി കൊള്ളയടിച്ചിരിക്കുന്നത്. നോട്ട് നിരോധനം നടപ്പാക്കിയതിലൂടെ രാജ്യത്തെ 20 വര്‍ഷം പിന്നോട്ടാടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും മമത പറഞ്ഞു.

നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ മൊത്തം സാമ്പത്തികാവസ്ഥയാണ് തകര്‍ന്നിരിക്കുന്നത്. 50 ദിവസത്തിനു ശേഷവും ഈയവസ്ഥയ്ക്ക മാറ്റം സംഭവിക്കില്ല. അതിനാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ട ലക്ഷ്യം നേടാനായില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു വഴി നോട്ട് നിരോധനം രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ കഷ്ടതയും ദുരിതവും മാത്രമാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം തികച്ചും പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയാണ് രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ നിന്നും മനസിലാക്കാവുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago