HOME
DETAILS

കാസര്‍കോട് ദേശീയ പാതയില്‍ അപകടം: രണ്ടു പേര്‍ മരിച്ചു

  
backup
December 28, 2016 | 4:06 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

മൊഗ്രാല്‍(കാസര്‍കോട്): ദേശീയ പാതയിലെ മൊഗ്രാല്‍ കൊപ്പര ബസാറില്‍ വാന്‍ ബസുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പരപ്പ പള്ളഞ്ചിമൂലയിലെ ഉജ്വല്‍ നാഥ് (19) ചെര്‍ക്കള ബാലടുക്കയിലെ മസൂദ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 മണിയോടെയാണ് അപകടം.

കുമ്പള ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എല്‍ 14 കെ 4081 നമ്പര്‍ മാരുതി ഈക്കോ വാനും തിരുവനന്തപുരത്ത് നിന്ന് മണിപ്പാളിലേക്ക് പോവുകയായിരുന്ന കെ.എ 01 എ.ബി 4737 നമ്പര്‍ കല്ലട കമ്പനിയുടെ വോള്‍വൊ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. വോള്‍വൊ ടൂറിസ്റ്റ് ബസ് സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലിടിച്ചു നിന്നു. അപകടകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാനിലുണ്ടായിരുന്ന എട്ട് ബോക്‌സ് കോഴികളും ചത്തു. അപകടത്തെ തുടര്‍ന്ന് വാനില്‍ അഗ്‌നിബാധയുണ്ടായി. നാാട്ടുകാരും അഗ്‌നിശമനാ സേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തീകെടുത്തിയതിന് ശേഷമാണ് വാനിന്റെ ഡോര്‍ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അരയ്ക്ക് താഴെ വെന്ത നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ ഗുരുതരമായ പരുക്കുകളോടെ ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago