ഡിജിറ്റല്‍ വയനാട്; യജ്ഞത്തിനു പൊതുജന പങ്കാളിത്തം വേണം: കലക്ടര്‍
മാനന്തവാടി: ഡിജിറ്റല്‍ വയനാട് യജ്ഞത്തിനു പൊതുജന പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി പറഞ്ഞു. ലീഡ് ബാങ്ക്, വികാസ് പീഡിയ കേരള, അക്ഷയ പ്രൊജക്ട്, മാനന്തവാടി മര്‍ച്ചന്റ്സ് എന്നിവ ചേര്‍ന്ന് മാനന്തവാടി വ്യാപാര ഭവനില്‍ വ്യാപാരികള്‍ക്കായി നടത്തിയ ഡിജിറ്റല്‍ വയനാട് ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യമാണ്. ജില്ലാ ഭരണകൂടം ഇതിനു മുന്‍കൈയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു. മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ. ഉസ്മാന് അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജര്‍ എം.ഡി. ശ്യാമള മുഖ്യപ്രഭാഷണം നടത്തി. വികാസ് പീഡിയ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ സി.വി ഷിബു, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ ജിലി ജോര്‍ജ്ജ്, രാജേഷ്, ടി.കെ. അനൂപ് നാരായണന്, സുബ്രഹ്മണ്യന്, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എസ്.ബി.ഐ മാനന്തവാടി ശാഖാ അസി. മാനേജര്‍ അനൂപ് ശശി, അക്ഷയ സംരഭകന് ടി. ഉബൈദ്, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളായ പി.വി. മഹേഷ്, എന്‍.വി. സുരേന്ദ്രന്, എന്‍.വി. അനില്‍കുമാര്‍, ഇ.എ. നാസിര്‍, വികാസ് പീഡിയ ടെക്നിക്കല്‍ മേധാവി ജുബിന്‍ അഗസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."