HOME
DETAILS

റണ്‍വേ നിയന്ത്രണം ഉടന്‍ നീക്കും: പ്രതീക്ഷകള്‍ നല്‍കി കരിപ്പൂര്‍ വിമാനത്താവളം പുതുവര്‍ഷത്തിലേക്ക്

  
backup
December 28 2016 | 05:12 AM

%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d

കൊണ്ടോട്ടി: വികസന ഗതിനിര്‍ണയത്തിന്റെ പുതുപ്രതീക്ഷകള്‍ നല്‍കി കരിപ്പൂര്‍ വിമാനത്താവളം പുതുവര്‍ഷത്തിലേക്ക്. റണ്‍വേ നവീകരണ പൂര്‍ത്തീകരണം, പുതിയ ടെര്‍മിനല്‍ സമര്‍പ്പണം, എയ്‌റോ ബ്രിഡ്ജ്, റണ്‍വേ ഏപ്രണ്‍, സ്ഥലമേറ്റെടുപ്പ് നടക്കുന്നപക്ഷം വലിയ വിമാനങ്ങള്‍ക്കും ഹജ്ജ് വിമാനങ്ങള്‍ക്കുമുള്ള അനുമതിയടക്കം കാത്തിരിപ്പിന്റെ വര്‍ഷമാണ് കടന്നുവരുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ക്കെല്ലാം തുടക്കമിട്ടാണ് 2016 കടന്നുപോകുന്നത്.
2015ല്‍ ആരംഭിച്ച റണ്‍വേ നവീകരണം 2016 കഴിയുന്നതോടെ പൂര്‍ത്തിയാകുമെന്നതിനാല്‍ ജനുവരിയോടെ തുറന്നുകൊടുക്കാനാകും. ഇതോടെ എട്ടു മണിക്കൂര്‍ റണ്‍വേ നിയന്ത്രണം നീക്കി വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ 24 മണിക്കൂറാകും. പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണം കഴിഞ്ഞ മാര്‍ച്ച് അവസാനത്തിലാണ് ആരംഭിച്ചത്. വിമാനത്താവളത്തിനു കിഴക്കു ഭാഗത്തു നിലവിലെ ടെര്‍മിനലിനോടു ചേര്‍ന്നാണ് രാജ്യത്തെ മികച്ച വിമാനത്താവള ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്. 85.5 കോടി രൂപ ചെലവില്‍ ഹരിത ടെര്‍മിനലായാണ് നിര്‍മാണം അടുത്ത ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും. നിര്‍മാണത്തിന്റെ 35 ശതമാനം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
മൂന്നു വര്‍ഷം മുന്‍പു നിര്‍മാണം പൂര്‍ത്തിയായ രണ്ടു വിമാനങ്ങള്‍ക്കു പാര്‍ക്കുചെയ്യാന്‍ സൗകര്യമുള്ള റണ്‍വേ ഏപ്രണിനു കഴിഞ്ഞ നവംബറിലാണ് ഡി.ജി.സി.എ അനുമതി നല്‍കിയത്. എന്നാല്‍ പുതിയ ടെര്‍മിനലുമായി ഏപ്രണ്‍ ബന്ധപ്പിച്ചു രണ്ട് എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതിനാല്‍ പ്രവൃത്തനക്ഷമമാക്കാനായിട്ടില്ല. മാര്‍ച്ചോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകും. കരിപ്പൂരില്‍ പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങളുടെ സുരക്ഷിത ലാന്‍ഡിങ്ങിനെ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സ്ഥാപിതമായത് ഇക്കഴിഞ്ഞ നവംബറിലാണ്.
തദ്ദേശീയരുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാറിനു കരിപ്പൂര്‍ വിമാനത്താവളത്തിനു ഭൂമിയേറ്റെടുത്തു നല്‍കാനായാല്‍ വലിയ വിമാനങ്ങളുടെ നിലവിലെ തിരിച്ചുവരവിനുളള സാങ്കേതികത്വം ഇല്ലാതാകും. ഇതോടെ കരിപ്പൂരിന്റെ വരുമാനവും വര്‍ധിപ്പിക്കാനാകും. രണ്ടു വര്‍ഷമായി നെടുമ്പാശ്ശേരിയില്‍ പ്രവൃത്തിപ്പിക്കുന്ന ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരിലേക്കു മാറ്റാനും കഴിയും. കരിപ്പൂരിലേക്കു സര്‍വിസുകള്‍ക്ക് അനുമതിതേടി പുതിയ വിമാനക്കമ്പനികളും സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ നിലവിലെ വിമാനക്കമ്പനികളും രംഗത്തുവന്നിട്ടുണ്ട്. ഇതു ഗള്‍ഫ് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
പുതിയ സര്‍ക്കാര്‍ വിമാനത്താവള ഭൂമി ഏറ്റെടുത്തു നല്‍കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നപക്ഷം വലിയ വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി നല്‍കാമെന്നു കേന്ദ്രവ്യോമയാന മന്ത്രാലയവും പറയുന്നുണ്ട്. ആയതിനാല്‍ കരിപ്പൂരിന്റെ ഗതിനിര്‍ണയത്തിന്റെ നാളുകളിലൂടെയായിരിക്കും അടുത്ത വര്‍ഷം കടന്നുപോകുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago