പട്ടാപ്പകല്‍ ബസ്സ്റ്റാന്റില്‍ വെച്ച് ഒന്നേമുക്കാല്‍ ലക്ഷം കവര്‍ന്നു
സുല്‍ത്താന്‍ ബത്തേരി: സ്റ്റേറ്റില്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത തുക ബാഗിലാക്കി വീട്ടിലേക്ക് പോകുകയായിരുന്നു കര്‍ഷകന്റെ ഷര്‍ട്ടില്‍ മാലിന്യം പുരട്ടിയ ശേഷം തന്ത്രപരമായി ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ സുല്‍ത്താന്‍ ബത്തേരി പഴയ ബസ ്സ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം. കോളേരിയിലെ ഷാജി എന്ന കര്‍ഷകന്റെ പണമാണ് കവര്‍ന്നത്. പണമടങ്ങിയ ബാഗുമായി ഭാര്യയോടൊത്ത് സ്റ്റാന്റില്‍ ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ ഷാജിയുടെ ഷര്‍ട്ടിന്റെ പിന്‍ഭാഗത്ത് മോഷ്ടാവ് ഇവരറിയാതെ മാലിന്യം തെറിപ്പിക്കുകയായിരുന്നു. പിന്നീട് ഷര്‍ട്ടിന്റെ പിന്‍ഭാഗത്ത് മാലിന്യം ഉണ്ടെന്ന് മോഷ്ടാവ് തന്നെ ഷാജിയോടെ പറഞ്ഞു. പണബാഗ് താഴെ വെച്ച ശേഷം ഭാര്യയോട് മാലിന്യം തൂത്ത് കളയാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ മാലിന്യം ടവ്വല്‍ ഉപയോഗിച്ച് തൂത്ത് കൊണ്ടിരിക്കെ നിലത്ത് വെച്ച് പണമടങ്ങിയ ബാഗുമായി മോഷ്ടാവ് ആള്‍ക്കൂട്ടത്തിലൂടെ ഓടിമറഞ്ഞു. ഷാജിയും, ഭാര്യയും ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ഷാജിയുടെ പരാതി പ്രകാരം ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."