മൊബൈല്‍ ഷോപ്പില്‍ നിന്ന് പുതിയ സിനിമകളും നീലച്ചിത്ര ശേഖരവും പിടിച്ചെടുത്തു
മൂവാറ്റുപുഴ: മൊബൈല്‍ ഷോപ്പിന്റെ മറവില്‍ നീലച്ചിത്രങ്ങളും പുത്തന്‍ പടങ്ങളും പകര്‍ത്തി നല്‍കിയിരുന്ന സ്ഥാപനത്തില്‍ പൊലിസ് റെയ്ഡ് നടത്തി. മൂവാറ്റുപുഴ വാളകം കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹണി മൊബൈല്‍സില്‍ നിന്ന് 30 പുതിയ സിനിമകളും 1800 നീലച്ചിത്ര വീഡിയോയും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്ന ലാപ്പ് ടോപ്പ് പിടിച്ചെടുത്തു.
ഒരു സ്ത്രീയുടെ പേരിലാണ് കടയുടെ ലൈസന്‍സും വാടകക്കരാറും. ഇവര്‍ക്കെതിരെ കേസെടുത്തു. സ്ഥാപനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റാരെങ്കിലുമാകാം ഇതിനു പിന്നിലെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ തുടങ്ങിയ പരിശോധന ഒരു മണിവരെ നീണ്ടു. തിരുവന്തപുരത്തു നിന്നും മഫ്ടിയില്‍ എത്തിയ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥനാണ് ആദ്യം കടയിലെത്തിയത്. പുത്തന്‍ സിനിമ ചോദിച്ചെങ്കിലും ആദ്യം ഇല്ലെന്ന് പറഞ്ഞു. ആവര്‍ത്തിച്ച് ചോദിച്ചതോടെയാണ് സിനിമ നല്‍കാന്‍ തയ്യാറായത്. ഇതേ കടയില്‍ നിന്നു തന്നെ പെന്‍ഡ്രൈവ് വാങ്ങി അതിലാണ് സിനിമ റൈറ്റ് ചെയ്ത് വാങ്ങിയത്. എസ്.ഐ മനുരാജിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പൊലിസും സമീപത്ത് തന്നെയുണ്ടായിരുന്നു. തെളിവ് ലഭിച്ചതോടെ കടയില്‍ പൊലിസ് പരിശോധന തുടങ്ങി.
ലാപ്‌ടോപ്പ് പരിശോധിച്ചപ്പോഴാണ് പുലിമുരുകന്‍, ഒപ്പം, ഊഴം, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയവ അടക്കമുള്ള സിനിമകളും നീലച്ചിത്രങ്ങളും അശ്ലീല വീഡിയോകളും കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് മെമ്മറി കാര്‍ഡിലേക്കും പെന്‍ഡ്രൈവിലേക്കും സി.ഡി യിലേക്കും എല്ലാം റൈറ്റ് ചെയ്ത് കൊടുക്കുകയായിരുന്നു പതിവെന്ന് എസ്.ഐ മനുരാജ് പറഞ്ഞു. പിടിച്ചെടുത്ത ലാപ്പ് ടോപ്പ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് അയച്ച് കൊടുക്കുമെന്ന് എസ്.ഐ പറഞ്ഞു. അഡീഷണല്‍ എസ് അബ്ദുള്‍ റഹ്മാന്‍, സുഭാഷ് ആര്‍ നായര്‍, സിബി, വനിതാ ഓഫിസര്‍ ബിനു രാമന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
ഹരിതകേരളം
പദ്ധതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."