എസ്.വൈ.എസ് ജില്ലാതല മീലാദ് ക്യാംപയിന്‍ സമാപനം: മണ്ഡലതല പ്രചാരണം സജീവം
കാക്കനാട്: എസ്.വൈ.എസ് ജില്ലാതല മീലാദ് ക്യംപയിന്‍ സമാപനത്തോടനുബന്ധിച്ച് തൃക്കാക്കര, കളമശ്ശേരി, ആലുവ, മേഖലകളില്‍ പ്രചാരണം സജീവമായി. ഡിസംബര്‍ 29ന് കാക്കനാട് ടൗണ്‍ഹാളിലാണ് കുമരം പുത്തൂര്‍ ഉസ്താദ് അനുസ്മരണവും മീലാദ് മീറ്റും സംഘടിപ്പിച്ചിരിക്കുന്നത്. ഹുബൂര്‍റസൂല്‍ ഹുബ്ബുല്‍ വത്വന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മീലാദ് ക്യാംപയിന്റെ ജില്ലാതല സമാപനം സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി. ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ക്യാംപയിന്റെ പ്രചാരണാര്‍ഥം മേഖലകളിലെ ശാഖകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. തൃക്കാക്കരയില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രഡിഡന്റ് കെ.എം.അബ്ദുല്‍ റഹ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.എം അബ്ദുല്‍ റഹ്്മാന്‍ കുട്ടി, ജോയിന്റ് സെക്രട്ടറി സി.വി.കബീര്‍, ചേനക്കര മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ഇബ്രാഹീം കുട്ടി, മണ്ഡലം ട്രഷറര്‍ കെ.കെ.അലി, കൗണ്‍സിലര്‍ അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാഖകളില്‍ പര്യടനം നടത്തി.
കളമശ്ശേരിയില്‍ എസ്.വൈ.എസ് കളമശ്ശേരി മണ്ഡലം പ്രഡിഡന്റ് അഡ്വ. എ.പി. ഇബ്രാഹിം മാസ്റ്ററുടെ അധ്യക്ഷതയില്‍ മര്‍ക്കസ്സില്‍ കൂടി പ്രചാരണ പ്രവര്‍ത്തനം ശക്തമാക്കാനും ശാഖാ പര്യടനം സംഘടിപ്പിക്കാനും, സമ്മേളന വിജയത്തിനാവശ്യമായ പ്രവര്‍ത്തകരെ പ്രത്യോകം വാഹനത്തില്‍ കാക്കനാട് എത്തിക്കാനും തീരിമാനിച്ചു. യോഗത്തില്‍ എസ്.വൈ.എസ്. സംസ്ഥാന ജന. സെക്രട്ടറി എ.എം. പരീത് സാഹിബ്, ജില്ലാ ജന.സെക്രട്ടറി സി.എം. അബ്ദുള്‍ റഹ്മാന്‍ കുട്ടി, ജില്ലാ കൗണ്‍സിലര്‍മാരായ എം.ബി. ബക്കര്‍ ഹാജി, എം.ബി. മുഹമ്മദ് ഹാജി, സി.എം. മുഹമ്മദ് സാലു, മണ്ഡലം ജന.സെക്രട്ടറി കെ.പി. അലിയാര്‍ കാരുവള്ളി, വര്‍ക്കിങ് സെക്രട്ടറി എ.പി. ഹസ്സിം, കെ.പി. അലി, അഷറഫ് വട്ടേക്കുന്നം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആലുവയില്‍ സംഘടിപ്പിച്ച ക്യാംപയിനില്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ മസ്ജിദ് ഇമാം ബഷീര്‍ ഫൈസി ഉദ്ഘാടനവും, മജ്‌ലിസുന്നൂര്‍ ജില്ല ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ ദുആ നേത്യത്വവും നല്‍കി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറിമാരായ ഷാജഹാന്‍ ഖാസിമി, കബീര്‍ ചേനക്കര, ജില്ലാ കൗണ്‍സിലര്‍ പി.എസ്. ഹസൈനാര്‍ മൗലവി, മണ്ഡലം പ്രസിഡന്റ് സി.കെ. അബ്ദുള്‍ റഹ്മാന്‍ മൗലവി, ജനറല്‍ സെക്രട്ടറി സിദ്ധിഖ് കളത്തിങ്കല്‍, എ.ബി. അസീസ്, ബാബു ചാലയ്ക്കല്‍, സുബൈര്‍ ചാലക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."