ബി.ജെ.പി നേതാവിന്റെ കട കത്തിനശിച്ചു
പയ്യന്നൂര്‍: തുളു മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം ബി.ജെ.പി നേതാവിന്റെ പലചരക്ക് കട കത്തിനശിച്ചു. ബി.ജെ. പി ജില്ലാ കമ്മറ്റി അംഗം തായിനേരിയിലെ ഗംഗന്‍ തായിനേരിയുടെ ജി.ടി സ്റ്റോര്‍സാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കത്തിനശിച്ചത്. ഭക്ഷണം കഴിക്കാനായി ഗംഗന്‍ കടയടച്ച് വീട്ടിലേക്കു പോയിരുന്നു.
കടയില്‍ നിന്നു പുക ഉയരുന്നതു കണ്ട സമീപത്തുള്ളവര്‍ ഗംഗനെ വിവരമറിയിക്കുകയായിരുന്നു. കട തുറന്നപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും കട പൂര്‍ണമായും കത്തിനശിച്ചു. പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ല തീ പിടിച്ചതെന്ന് കട പരിശോധിച്ച വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഗംഗന്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കി. കട കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഗംഗന്‍ പറഞ്ഞു. കടയ്ക്കു നേരെ മുന്‍പും അക്രമം നടന്നിരുന്നു. ഒരു മാസം മുമ്പ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ കണ്ട് തിരിച്ചുവരവെ രണ്ടംഗ സംഘം ഇദ്ദേഹത്തെ അക്രമിച്ചിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."