HOME
DETAILS
MAL
നോട്ടു പ്രതിസന്ധി: എല്‍.ഡി.എഫ് നാളെ മനുഷ്യച്ചങ്ങല തീര്‍ക്കും
backup
December 28 2016 | 07:12 AM
കാസര്‍കോട്: നോട്ടു നിരോധനത്തിലൂടെയുണ്ടായ പ്രതിസന്ധിക്കെതിരേയും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി നാളെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്ക് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കണ്‍വീനര്‍ പി രാഘവന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് പുതിയ സ്റ്റാന്‍ഡ് വരെ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ ജില്ലയിലെ 47 കിലോമീറ്ററില്‍ പ്രവര്‍ത്തകര്‍ അണിനിരക്കും.
കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ സംസ്ഥാനപാതയിലും കാലിക്കടവുവരെയുള്ള ദേശീയ പാതയിലുമാണ് ചങ്ങല തീര്‍ക്കുക. വൈകുന്നേരം അഞ്ചിനു തീര്‍ക്കുന്ന മനുഷ്യച്ചങ്ങലക്കു ശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."