ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഇന്ന്
ചാവക്കാട്: ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരളയുടെ ഒന്‍പതാം ത്യശൂര്‍ ജില്ലാ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ചാവക്കാട് വ്യാപാരഭവന്‍ ഹാളില്‍ നടത്തുമെന്ന് ജില്ല പ്രസിഡന്റ് പി.കെ രാധാക്യഷ്ണന്‍, സെക്രട്ടറി ടി.ഒ വര്‍ഗീസ്, ട്രഷറര്‍ എം.ആര്‍ ജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഒന്‍പതു മേഖലകളില്‍ നിന്നായി 250 ടാക്‌സ് കണ്‍സട്ടന്റുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വ്യാപാരമേഖലകളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന നൂതന നികുതിസബ്രദായങ്ങളെ കുറിച്ചും വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് കേരള സംസ്ഥാന പ്രസിഡന്റ് എ എന്‍ പുരം ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും . ജില്ല സെക്രട്ടറി പി കെ രാധാക്യഷ്ണന്‍ അധ്യക്ഷനാകും. ടാക്‌സ് കസള്‍ട്ടന്റുമാരും വ്യാപാരികളും എന്ന വിഷയത്തെ കുറിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും ജില്ല പ്രസിഡന്റുമായ കെ വി അബ്ദുള്‍ ഹമീദ് പ്രഭാഷണം നടത്തും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ , സംസ്ഥാന കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍മാര്‍ , നിയമ വിദഗ്ദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും .സംസ്ഥാനത്തിന്റെ 80 ശതമാനംനികുതി വരുമാനവും ഖജനാവിലേയ്ക്ക് അടപ്പിക്കുന്ന ടാക്‌സ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി . സംഘടനയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 11,12 തിയ്യതികളില്‍ ത്യശൂരില്‍ നടക്കും. യൂണിറ്റ് പ്രസിഡന്റ് ടി എല്‍ ജേക്കബ് , ജില്‍സണ്‍ ജേക്കബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."