മച്ചാട് മാമാങ്കത്തിന് കേളികൊട്ടുയര്‍ന്നു
വടക്കാഞ്ചേരി: ഉത്സവാഘോഷങ്ങളുടെ വൈവിധ്യവും ആചാര അനുഷ്ഠാനങ്ങളുടെ മഹനീയതയുമായ മച്ചാട് മാമാങ്കത്തിന് കേളി കൊട്ടുയര്‍ന്നു. ഇത്തവണ നിരവധി വൈവിധ്യങ്ങള്‍ മാമാങ്കത്തിന്റെ പകിട്ടാണ്. 2017 ഫെബ്രുവരി 21നാണ് ഇത്തവണ മാമാങ്കം. തെക്കുംകര വിഭാഗമാണ് നേതൃത്വം. കുതിരവേലയുടെ ബ്രോഷര്‍ പ്രകാശനവും ധനസമാഹരണ പദ്ധതിയുടെ നറുക്കെടുപ്പും ഉത്സവാന്തരീക്ഷത്തില്‍ നടന്നു.
വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. ദേശകമ്മിറ്റി പ്രസിഡന്റ് രഘു പാലിശ്ശേരി അധ്യക്ഷനായി. പി.എന്‍ ശങ്കരനാരായണന്‍, കെ.എന്‍ പരമേശ്വരന്‍, പഞ്ചായത്ത് മെമ്പര്‍ രജനി, കെ.രാമചന്ദ്രന്‍, ശശികുമാര്‍ മങ്ങാടന്‍, കൃഷ്ണന്‍കുട്ടി, ബാലസുബ്രഹ്മണ്യന്‍, ശ്രീജിത്ത്, രാമകൃഷ്ണന്‍, ദാമോധരന്‍, സി.ജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെബ്രുവരി 16ന് പുന്നംപറമ്പ് മുതല്‍ പനങ്ങാട്ടുകര കല്ലംപാറ വരെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. തട്ടകദേശക്കാര്‍, ദേശകമ്മിറ്റി ഭാരവാഹികള്‍, ഹരിജന കമ്മിറ്റികള്‍, പറകമ്മിറ്റി പഞ്ചായത്ത്, വായനശാല, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവയും ഭക്തജനങ്ങളും, ഘോഷയാത്രയില്‍ പങ്കെടുക്കും. തിരുവാണിക്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് സാംസ്‌കാരിക സമ്മേളനവും ഉണ്ടാകും. വിവിധ രംഗത്തെ പ്രമുഖരെ ചടങ്ങില്‍ വെച്ച് ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."