അന്യസംസ്ഥാന തൊഴിലാളിയെ റിമാന്‍ഡ് ചെയ്തു
കൊടുങ്ങല്ലൂര്‍: സഹപ്രവര്‍ത്തകനായ അന്യ സംസ്ഥാന തൊഴിലാളിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അസം സ്വദേശി പരേഗ് ബോറ(19) നെയാണ് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മറ്റൊരു അസം സ്വദേശി ജിത്തു ഹുയ (39) നാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. മേത്തല പടന്ന അല്‍ അമീന് ഐസ് പ്ലാന്റിലെ തൊഴിലാളികളായ ഇവര്‍ തമ്മില്‍ ഞായറാഴ്ച രാത്രിയിലാണ് തര്‍ക്കമുണ്ടാകുകയും, കത്തി കുത്ത് നടക്കുകയും ചെയ്തത്. ഐസ് പ്ലാന്റിന് പിറകില്‍ ഇവര്‍ താമസിക്കുന്ന മുറിയില്‍ വെച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പരേഗ് ബോറയെ മദ്യപിക്കരുതെന്ന് ഉപദേശിക്കുന്നതിനിടയില്‍ പ്രകോപിതനായ ഇയാള്‍ കറി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇടതു നെഞ്ചിന് താഴെ പരിക്കേറ്റ ഇയാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി. ബിജുകുമാര്‍, എസ്.ഐ. മനോജ് ഗോപി, പി.ജെ. ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."