HOME
DETAILS
MAL
ജെ.എസ്.എസ് നേതാവിനെ പുറത്താക്കി
backup
December 28 2016 | 19:12 PM
ആലപ്പുഴ: ജെ.എസ് എസ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ അഡ്വ.ഡി. ഗോപനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര് ഗൗരിയമ്മ പുറത്താക്കി. ഇന്നലെ ആലപ്പുഴയില്‍ ഗൗരിയമ്മയുടെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന സെന്ററിലാണ് തീരുമാനം. അച്ചടക്കം ലംഘനത്തിനും സാമ്പത്തിക തിരിമറി നടത്തിയതിനുമാണ് ഗോപനെ പുറത്താക്കിയതെന്ന് സംസ്ഥാന സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യചങ്ങലയില്‍ ജെ.എസ്.എസ് പങ്കെടുക്കുമെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉളളതിനാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്നും ഗൗരിയമ്മ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."