30 വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നടപ്പാക്കും
കണ്ണൂര്‍: ആര്‍.എസ്.എസിന്റെ ആയുധപരിശീലന ദൃശ്യങ്ങള്‍ പുറത്തായതോടെ അന്വേഷണം ഊര്‍ജിതപ്പെടുത്തി നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിയെ സമീപിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പരിശീലന ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി അമൃത കൃപാനന്ദപുരി, ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, സ്വാമി സാധു വിനോദ് എന്നിവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയും കേസെടുക്കണമെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരില്‍ നാല് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കുന്നത്. ഇതില്‍ നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിശീലനത്തിനു ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ നേതൃത്വം കൊടുത്തുവെന്നും ഇയാളുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന ക്യാംപുകള്‍ ആയുധപരിശീലനമാണെന്ന് നേരത്തെ പൊലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ തലശ്ശേരി നങ്ങാറത്ത് പീടികയിലെ ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ അര്‍ധരാത്രിയിലെ പരിശീലനത്തില്‍ നൂറോളംപേര്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."