HOME
DETAILS
MAL
ലശ്കറെ ത്വയ്ബയുടെ വിദ്യാര്‍ഥി വിഭാഗത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു
backup
December 29 2016 | 02:12 AM
വാഷിങ്ടണ്‍: ലശ്കറെ ത്വയ്ബയുടെ വിദ്യാര്‍ഥി വിഭാഗമായ 'അല്‍ മുഹമ്മദിയ്യ'യെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു. യു.എസ് സ്റ്റേറ്റ് വകുപ്പാണ് പാകിസ്താനി തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്ബയുടെ യുവ വിഭാഗത്തിനെതിരേ വാര്‍ത്താകുറിപ്പിറക്കിയത്. സംഘടനയുടെ മുതിര്‍ന്ന നേതാക്കളെ ആഗോള ഭീകരരായും പ്രഖ്യാപിച്ചിട്ടുണ്ട്.
2001ല്‍ ലശ്കറെ ത്വയ്ബയെയും യു.എസ് ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ട്രഷറി, നീതി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് യു.എസിന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."