'ഇനി ചിന്നമ്മയുടെ കീഴില്‍'; ശശികലയെ എ.ഐ.ഡി.എം.കെ നേതാവാക്കാന്‍ പ്രമേയം
ചെന്നൈ: ശശികല നടരാജനെ എ.ഐ.ഡി.എം.കെ നേതാവാക്കാന്‍ പാര്‍ട്ടിയുടെ പ്രമേയം. ഇന്നു ചേര്‍ന്ന പാര്‍ട്ടി ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ഈ മാസം അന്തരിച്ച ജയലളിതയുടെ സ്ഥാനത്ത് ജനറല്‍ സെക്രട്ടറിയായാണ് തോഴി ശശികലയെ തെരഞ്ഞെടുത്തത്.
''എ.ഐ.ഡി.എം.കെ ചിന്നമ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രമേയം പാസാക്കിയിരിക്കുന്നു'' - പാര്‍ട്ടി ട്വിറ്ററില്‍ പറഞ്ഞു.
ഇതടക്കം 14 പ്രമേയങ്ങളാണ് ജനറല്‍ ബോഡിയില്‍ പാസാക്കിയത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനം 'ദേശീയ കര്‍ഷക ദിന'മായി ആചരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു പ്രമേയം.
[caption id="attachment_203383" align="aligncenter" width="600"] ഇന്നു ചേർന്ന യോഗം[/caption]
ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേലും മഗ്‌സസായി പുരസ്‌കാരവും നല്‍കണമെന്നും പ്രമേയമുണ്ട്.
പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ശശികലയ്ക്കു നല്‍കാന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പോയസ് ഗാര്‍ഡനില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."