നാട്ടുകാര്‍ കൈകോര്‍ത്തു: പിതാവ് നഷ്ടപ്പെട്ട സുമയ്യക്ക് മംഗല്യം
പെരുമ്പാവൂര്‍: ചെമ്പറക്കി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെയും സാധുസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ പിതാവ് നഷ്ടപ്പെട്ട സുമയ്യക്ക് മംഗല്യ സൗഭാഗ്യം.
ചെമ്പറക്കി നാല് സെന്റില്‍ താമസിക്കുന്ന പരേതനായ സിയാദിന്റെ പുത്രി സുമയ്യയും വെങ്ങോല മിനിക്കവല ഓണക്കര വീട്ടില്‍ ജാഫറും തമ്മിലുള്ള വിവാഹമാണ് ചെമ്പറക്കി ജുമാമസ്ജിദ് അങ്കണത്തില്‍ മാതൃകാപരമായി നടന്നത്.
ആയിരത്തിലേറെ പേര്‍ നിക്കാഹിന് സാക്ഷ്യം വഹിക്കാനെത്തി. ഏതാനും മാസം മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ട വിഭിന്ന ശേഷിയുള്ള സിയാദിന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്ത കുട്ടിയുടെ വിവാഹമാണു കഴിഞ്ഞ ദിവസം പ്രദേശവാസികളുടെ സഹായത്താല്‍ നടന്നത്. മസ്ജിദ് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലെ നിക്കാഹിന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനാഥകളെയും അഗതികളെയും സഹായിക്കാന്‍ വിശ്വാസി സമൂഹം ആത്മാര്‍ത്ഥ ശ്രമം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്ത് കമ്മിറ്റിയും സാധുസംരക്ഷണ സമിതിയും കൂടി പണി പൂര്‍ത്തീകരിച്ച് നല്‍കിയ സുരക്ഷിത ഭവനത്തിന്റെ താക്കോല്‍ദാനം ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജസ്റ്റീസ് അബ്ദുല്‍ റഹീം മുഖ്യാതിഥിയായിരുന്നു.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ് സുധീര്‍ അധ്യക്ഷനായിരുന്നു.
ഖത്തീബ് പി.എ ഉസ്മാന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. ജമാഅത്ത് ഭാരവാഹികളായ സി.എം മുഹമ്മദ്, സിയാദ് ചെമ്പറക്കി, എന്‍.എം അലിയാര്‍, ടി.എ ഉവൈസ്, ടി.എ സിജാസ്, എ.കെ നൗഷാദ്, സി.ഐ അസ്ഹര്‍, എ.എസ് അബ്ദുല്‍ റസാഖ്, സി.കെ അലിക്കുഞ്ഞ്, പി.എം പരീക്കുഞ്ഞ്, എ.എ. റഫീഖ്, സാധുസംരക്ഷണ സമിതി കണ്‍വീനര്‍ എം.ഐ പരീക്കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."