മാലിന്യമുക്ത വാഴക്കാട്; പിന്തുണയും പ്രതിഷേധവും ഒരുമിച്ച് നടത്തി യൂത്ത്ലീഗ്
എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മാലിന്യമുക്ത പദ്ധതിക്ക് പഞ്ചായത്ത് യൂത്ത്ലീഗിന്റെ പിന്തുണയും അതോടൊപ്പം പ്രതിഷേധവും. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ സഹകരിച്ചു നടത്തിയ പദ്ധതി നടപ്പില്‍വരുത്തുന്നതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. വായ മൂടിക്കെട്ടി വഴക്കാടും പരിസരവും ശുചീകരിച്ചും പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ച് നടത്തിയുമാണ് പിന്തുണയും പ്രതിഷേധവും ഒരുമിച്ചുനടത്തിയത്. പഞ്ചായത്തിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതു ഭരണമുന്നണിയിലെ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സി.എം.എ റഹ്മാനാണ്.
കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ച് ഭരിക്കുന്ന പഞ്ചായത്താണ് വാഴക്കാട്. മാലിന്യമുക്ത വാഴക്കാട് പദ്ധതി എം.പിയും മുസ്ലിംലീഗ് നേതാവുമായ ഇ.ടി മുഹമ്മദ് ബഷീറായിരുന്നു കഴിഞ്ഞ ഇരുപതിന് ഉദ്ഘാടനം ചെയ്തത്.
പദ്ധതിക്കു ടെന്‍ഡര്‍ വിളിച്ചു കരാര്‍ ഉറപ്പിക്കുന്നതിനു മുന്‍പുതന്നെ രഹസ്യമായി ഒരു ഏജന്‍സിക്കു നല്‍കിയെന്നും ടെന്‍ഡര്‍ പൊളിക്കുന്നതിനു മുന്‍പുതന്നെ ഇക്കാര്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും യൂത്ത്ലീഗ് പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ച്ചിനും അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. എം.കെ നൗഷാദ്, കബീര്‍, നിസാര്‍, സി.ടി റഫീഖ്, എം.സി നാസര്‍, കെ.എ സലീം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."