ഒറ്റത്തവണ ശുചിയാക്കല്‍ നാളെ; പെരിന്തല്‍മണ്ണ നഗരസഭയില്‍ നാളെ ശുചിത്വ അവധി
പെരിന്തല്‍മണ്ണ: ജീവനം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ ഒറ്റത്തവണ ശുചിയാക്കല്‍ നടത്തും. ഇതിന്റെ ഭാഗമായി 30ന് ശുചിത്വ അവധി നല്‍കും. ഇന്നു മുതല്‍ 30ന് ഉച്ചയ്ക്ക് 12വരെയാണ് ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തുക.
വീടുകള്‍, ഓഫിസുകള്‍, ജോലി സ്ഥലങ്ങള്‍, റോഡുകള്‍, ജലാശയങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവിടങ്ങളിലാണ് ശുചീകരണം. പ്ലാസ്റ്റിക്, ചെരുപ്പ്, തുണത്തരങ്ങള്‍, റെക്‌സിന്‍, ഇ-മാലിന്യം, തെര്‍മോകോള്‍, കുപ്പി, ബാറ്ററി, രാസവസ്തുക്കള്‍ തുടങ്ങി ആവശ്യമില്ലാതെ കിടക്കുന്നതെല്ലാം പ്രത്യേകം ചാക്കുകളിലാക്കി വേര്‍തിരിച്ചുവയ്ക്കണം. ശുചീകരണം പൂര്‍ത്തിയാക്കി പാഴ്‌വസ്തുക്കള്‍ നിറച്ച ചാക്കുകള്‍ വീടിനു പുറത്തുവയ്ക്കണം. 30ന് 2.30നും അഞ്ചിനുമിടയില്‍ ശുചിത്വസേവകര്‍ ഓരോ സ്ഥലത്തുമെത്തി പാഴ്‌വസ്തുക്കള്‍ കൊണ്ടുപോകും.
വാഹനത്തില്‍ ഇവ നഗരസഭയുടെ ശേഖരണകേന്ദ്രത്തിലെത്തിക്കും. ശുചിത്വഅവധിയുടെ ഭാഗമായി ശേഖരിക്കുന്ന എല്ലാ അജൈവമാലിന്യങ്ങളും നഗരസഭ സൗജന്യമായി കൊണ്ടുപോകും. ശുചിത്വപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം, സെക്രട്ടറി കെ. പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ അഭ്യര്‍ഥിച്ചു.,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."