HOME
DETAILS
MAL
ഫയര്‍ എന്‍ജിനുകള്‍ വിമാനത്താവളത്തില്‍ എത്തിച്ചു
backup
December 29 2016 | 06:12 AM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫയര്‍ എഞ്ചിന്‍ എത്തിച്ചു ഓസ്‌ട്രേലിയയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം കൊച്ചി തുറമുഖത്തെത്തിച്ച നാലെണ്ണത്തില്‍ രണ്ടു ഫയര്‍ എഞ്ചിനുകളാണ് വലിയ രണ്ടു ട്രക്കുകളില്‍ ഇന്നലെ രാവിലെ 9 മണിയോടു കൂടി പദ്ധതി ദേശത്ത് എത്തിച്ചത്.തിങ്കളാഴ്ചയാണ് കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്. ബാക്കി രണ്ട് എഞ്ചിനുകള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ പദ്ധതി പ്രദേശത്ത് എത്തിക്കും.ഈ ട്രക്കുകള്‍ തിരികെ പോയിട്ടു വേണം ബാക്കി രണ്ടു എഞ്ചിനുകള്‍ കൊണ്ടുവരാന്‍. അഞ്ച് കോടി രൂപ ചെലവില്‍. നിര്‍മ്മിച്ച ഈ അത്യധുനിക സൗകര്യങ്ങളോടുകൂടിയ നൂതന ഫയര്‍ എഞ്ചിന്‍ സംസ്ഥനത്തെ മൂന്ന് വിമാനത്താവളത്തേക്കാളും കൂടുതല്‍ സൗകര്യമുള്ള ഫയര്‍എഞ്ചിനുകളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."