ലോണ്‍ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്:പ്രതി പിടിയില്‍
തിരുവനന്തപുരം : ലോണ്‍ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായി.
മടവൂര്‍ സ്വദേശി സജിന്‍. ബി.ടിയാണ് പിടിയിലായത്. ക്യാപിറ്റല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ കെ.എം. വിലാസത്തില്‍ ഷെര്‍ലി കെ. ദാസ് എന്ന സ്ത്രീയെ 40 ലക്ഷം രൂപ ലോണ്‍ പാസാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത ശേഷം ടാക്സ് ഇനത്തിലേക്കെന്നും പറഞ്ഞ് 1.16 ലക്ഷം രൂപ തട്ടിയെടുത്തു. ഇതിനു ശേഷം മുങ്ങി നടന്ന ഇയാളെ കഴിഞ്ഞദിവസം വൈകിട്ട് മടവൂര്‍ ബിവറേജസ് കോര്പറേഷന് സമീപത്തുവെച്ചാണ് പിടികൂടിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യ, സി.ഐ. സുനില്‍കുമാര്‍ എന്നിവരുടെ നിര്‍ദേശാനുസരണം ചിറയിന്‍കീഴ് എസ്.ഐ സതീഷ്,
എച്ച്.എല്‍. ഗ്രേഡ് എസ്.ഐ.വി. ഭാസി, ഡ്രൈവര്‍ സി.പി.ഒ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."